‘ടെന്നീസ് ലോകത്തോട് വിട പറയാൻ ഒരേയൊരു കാരണമേ ഉള്ളൂ’, പാപ്പരാസികളുടെ കണ്ടെത്തൽ തെറ്റ്; തുറന്നു പറഞ്ഞ് സാനിയ മിർസ

പ്രമുഖ ടെന്നീസ് താരം സാനിയ മിർസയുടെ വിരമിക്കൽ പ്രഖ്യാപനം വലിയ കോളിളക്കമാണ് കായിക ലോകത്ത് സൃഷ്ടിച്ചത്. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ സാനിയ മിർസ 2023 ഫെബ്രുവരിയിലായിരുന്നു ടെന്നീസിൽ നിന്ന് വിരമിച്ചത്. താരത്തിന്റെ വിരമിക്കലിനെ കുറിച്ചുളള ധാരാളം വാർത്തകൾ സമൂഹ മാധ്യമങ്ങളിലും മറ്റും സജീവമായിരുന്നു. എന്നാൽ അതെല്ലാം തെറ്റാണെന്നും ശരിയായ കാരണം തൻ്റെ മകനാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സാനിയ മിർസ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സാനിയയുടെ വെളിപ്പെടുത്തൽ.

ALSO READ: അൽഫോൺസ് പുത്രൻ തിരിച്ചു വരുമോ? എന്തുകൊണ്ട് സിനിമാ ജീവിതം അവസാനിപ്പിച്ചു? തുറന്നു പറഞ്ഞ് പ്രിയ സുഹൃത്ത് സിജു വിത്സൺ

സാനിയ മിർസ പറഞ്ഞത്

സത്യസന്ധമായി പറഞ്ഞാൽ ടെന്നീസിൽ നിന്ന് വിരമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മകനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിച്ചതാണ്. എനിക്കിപ്പോൾ അതിന് കഴിയുന്നുണ്ട്. ഞാനത് ശരിക്കും ആസ്വദിക്കുകയാണ്. എങ്കിലും ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. എനിക്ക് ഇന്ത്യയിൽ (ഹൈദരാബാദിൽ) ടെന്നീസ് അക്കാദമിയുണ്ട്. ദുബായിലും അക്കാദമികളുണ്ട്, ഇപ്പോഴും ടെന്നീസ് കളിക്കാറുമുണ്ട്. കൂടെ ടെലിവിഷൻ ഷോകളിലും മറ്റും ഏർപ്പെട്ടാണ് ഞാൻ എന്നെത്തന്നെ തിരക്കിലാക്കിയത്, എങ്കിലും ഞാൻ വിരമിച്ചത് മകന് വേണ്ടിയാണ്, അവന് വേണ്ടിയാണ് കൂടുതൽ സമയവും മാറ്റിവെക്കാറുള്ളത്.

ALSO READ: ‘എനിക്ക് ആരുടേയും പിച്ച വേണ്ട’, വ്യാജ വാർത്ത ചെയ്യാൻ വന്ന ആ മലയാളി മാധ്യമപ്രവർത്തകന് വിദ്യ ബാലൻ നൽകിയ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News