‘ഈ പ്രതിസന്ധി മറികടക്കാൻ നിങ്ങളുണ്ടല്ലോ’, ലൈഫ്‌ലൈൻസ്; കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് സാനിയ മിർസ, ചിത്രം വൈറൽ

വിവാഹമോചനവും പങ്കാളിയുടെ മൂന്നാം വിവാഹവും കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു സാനിയ മിർസ. മാധ്യമങ്ങളും പാപ്പരാസികളും വിവിധ രീതികളിലാണ് ഈ സമയങ്ങളിൽ താരത്തെ വേട്ടയാടിയത്. മോശം കമന്റുകളും മറ്റും സാനിയ്ക്കെതിരെ തുടർച്ചയായി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചുകൊണ്ട് സാനിയ പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ALSO READ: ‘ഗെയിം ചേഞ്ചര്‍’ എവിടെ? ശങ്കറിനെതിരെ പ്രതിഷേധവുമായി രാംചരൺ ആരാധകർ

‘ലൈഫ്‌ലൈൻ’ എന്ന ക്യാപ്‌ഷനോടെയാണ് സാനിയ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ രണ്ടുമക്കളെയും ചേർത്ത് പിടിച്ചുകൊണ്ട് സാനിയ ഇരിക്കുന്നത് ചിത്രത്തിൽ കാണാം. പ്രതിസന്ധികളിൽ നിന്നും ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുടെ തീരത്തേക്ക് നടക്കാൻ പ്രേരിപ്പിക്കുന്നത് കുഞ്ഞുങ്ങളാണ് എന്ന തരത്തിലാണ് ഈ ചിത്രം സാനിയ പങ്കുവെച്ചിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

ALSO READ: കാലാവസ്ഥ നിരീക്ഷണത്തിന് ഡോപ്ലർ റഡാറുകളടക്കം ആധുനിക സംവിധാനങ്ങൾ കേരളത്തിന് അനുവദിക്കണം: എ.എ റഹീം എം.പി

അതേസമയം, സാനിയയുടെ ഈ ചിത്രത്തിനെ അനുകൂലിച്ച് നിരവധി പേർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ‘ഒന്നും പേടിക്കാതെ മുന്നോട്ട് പോകൂ, ഭൂതകാലത്തെ അതിന്റെ വഴിക്ക് വിടൂ ഭാവി നോക്കൂ, കുട്ടികൾ ആണ് പ്രതീക്ഷകൾ അവരുണ്ടല്ലോ’ എന്നൊക്കെയുള്ള കമന്റുകളാണ് ആളുകൾ പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News