’25 വർഷം മുമ്പ് ആയിരുന്നെങ്കിൽ അതൊരു തമാശയായി കരുതി ചിരിച്ചുതള്ളുമായിരുന്നു, നിങ്ങൾക്ക് അതിന് സാധിച്ചു’: സാനിയ മിർസ

രോഹൻ ബൊപ്പണ്ണക്ക് ആശംസയുമായി സുഹൃത്ത് സാനിയ മിർസ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ മാസം ആസ്‌ത്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയതോടെ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമായി ബൊപ്പണ്ണ മാറിയിരുന്നു.

ALSO READ: ചിത്രകലയ്‌ക്കൊപ്പം കലാസങ്കേതങ്ങളെ മനസിലാക്കുന്നതിലും ശ്രദ്ധിച്ച വ്യക്തിത്വം: ചിത്രകാരന്‍ എ രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

‘ 25 വർഷം മുമ്പ് ദേശീയ മത്സരത്തിൽ മിക്സഡ് ഡബിൾസ് കളിച്ച കുട്ടികളോട് നിങ്ങൾ രണ്ടുപേരും ഒരു ദിവസം ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുമെന്ന് ആരെങ്കിലും പറഞ്ഞാൽ, അതൊരു തമാശയായി കരുതി ചിരിച്ചുതള്ളുമായിരുന്നു. അഭിനന്ദനങ്ങൾ റോ.. നിങ്ങൾക്ക് അതിന് സാധിച്ചു’ എന്നാണ് സാനിയ ഇൻസ്റ്റഗ്രാമിൽ ബൊപ്പണ്ണക്കൊപ്പമുള്ള ഫോട്ടോപങ്കുവെച്ച് കുറിച്ചത്.

കഴിഞ്ഞ വർഷം ജനുവരിയിൽ രോഹൻ ബൊപ്പണ്ണ-സാനിയ മിർസ സഖ്യം ആസ്‌ത്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ച് കോർട്ടിലെത്തിയ അവസാന മത്സരവും ഇതായിരുന്നു. സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ചേർന്ന് മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്കായി നിരവധി അഭിമാന നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ടെന്നീസ് കോർട്ടിൽ ദീർഘകാലമായി സൗഹൃദമുള്ളവരാണ് ഇരുവരും.  ബൊപ്പണ്ണക്ക് മുൻപ് സാനിയയും ലോക ഒന്നാം നമ്പറിൽ ഇടം പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News