സാനിയയ്‌ക്കൊപ്പം മകനുണ്ട് ശുഐബില്ല, ശുഐബിന് എന്തുപറ്റിയെന്ന ചോദ്യവുമായി സൈബര്‍ ലോകം

പ്രൊഫഷണല്‍ ടെന്നിസ് സര്‍ക്യൂട്ടില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ വാര്‍ത്ത തലക്കെട്ടുകള്‍ക്ക് ഇപ്പോഴും പ്രിയങ്കരിയാണ്. ടെന്നീസില്‍ നിന്നും വിരമിച്ചതിന് ശേഷം പ്രഥമ വുമണ്‍സ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മെന്ററായി നിയമിച്ചത് ആവേശത്തോടെയായിരുന്നു മാധ്യമങ്ങള്‍ ആഘോഷിച്ചത്. എന്നാലിപ്പോള്‍ സാനിയയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് സൈബര്‍ ലോകത്ത് നിറയുന്നത്.

Sania Mirza shares cute photo of son Izhaan offering Namaz

മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഇഫ്താര്‍ വീഡിയോ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ഭര്‍ത്താവ് ശുഐബ് മാലിക്കില്ലാത്തതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. സാനിയയും ശുഐബ് മാലിക്കും വിവാഹബന്ധം വേര്‍പെടുത്തുന്നു, ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത് തുടങ്ങിയ അഭ്യൂഹങ്ങള്‍ ഏറെ നാളായി തലക്കെട്ടുകളാകുന്നുണ്ട്. സാനിയയുടെ പുതിയ വീഡിയോയിലെ ശുഐബിന്റെ അസാന്നിധ്യമാണ് ഇപ്പോള്‍ വീണ്ടും അത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമാകുന്നത്.

Sania Mirza, Shoaib Malik share adorable photos from son Izhaan's birthday | Photogallery - ETimes

നേരത്തെ, സാനിയ ഇല്ലാതെ മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ ചിത്രം ട്വിറ്ററില്‍ ശുഐബ് മാലിക്ക് പങ്കുവച്ചപ്പോഴും സാനിയ എവിടെയെന്ന ചോദ്യം സൈബര്‍ ലോകം ഉയര്‍ത്തിയിരുന്നു. ഇസ്ഹാന്‍ ഡ്രൈവ് ചെയ്യുന്ന ഒരു ടോയ്കാറിന്റെ പിന്നില്‍ ശുഐബ് ഇരിക്കുന്ന ദൃശ്യങ്ങളായിരുന്നു ട്വിറ്ററില്‍ പങ്കുവച്ചത്. ഈ ദൃശ്യങ്ങളില്‍ സാനിയ ഇല്ലാതിരുന്നതും ചര്‍ച്ചയായിരുന്നു.

Sania Mirza LIVE: 'I don't know when my son will be able to see his father again' | Sports News,The Indian Express

നേരത്തെ സൗദിയില്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോയ ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റയില്‍ പങ്കുവച്ചപ്പോള്‍ അതിലും ശുഐബ് ഉണ്ടായിരുന്നില്ല. അന്നും സൈബര്‍ലോകം ശുഐബ് എവിടെയെന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ടെന്നീസില്‍ നിന്നും വിരമിക്കുന്നതെന്ന് സാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു. സാനിയയും ശുഐബും മകനൊപ്പം ദുബൈയിലാണ് താമസം. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇരുവരും കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറില്ല.

Incredible story of Indian tennis player Sania Mirza, from the first steps to the birth of a child

സാനിയയും ശുഐബും തമ്മിലുള്ള ബന്ധം വഷളായെന്ന വിവരം പാകിസ്ഥാന്‍ മാധ്യമങ്ങളാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍ എന്ന സാനിയയുടെ ഇന്‍സ്റ്റാ സ്റ്റോറിയും ഇത്തരം അഭ്യൂഹങ്ങള്‍ ശരിയാണ് എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ വേര്‍പിരിയല്‍ വാര്‍ത്തകളോട് സാനിയയും ശുഐബും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Sania Mirza Retire: सानिया मिर्जा ने किया संन्यास का ऐलान... इस टूर्नामेंट में आखिरी बार खेलती दिखेंगी - Sania Mirza confirms plan to retire from professional tennis star sania ...

പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഐബ് മാലിക്കിന്റെയും ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയുടെയും വിവാഹ വാര്‍ത്തകള്‍ ഇരുരാജ്യങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2010 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News