തായ്‌ലന്‍ഡില്‍ അവധിക്കാലം ആസ്വദിച്ച് സാനിയ; ആനകൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

സാനിയ അയ്യപ്പന്‍ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ്. താരത്തിന്റെ അവധിക്കാല ചിത്രങ്ങള്‍ പലപ്പോഴും വൈറലാവാറുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള സാനിയയുടെ യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ALSO READ: എഐ ഫീച്ചറുമായി വാട്സ്ആപ്പ്; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ഇപ്പോള്‍ തായ്‌ലന്‍ഡിൽ അവധിക്കാലം ആഘോഷിക്കുകയാണ് സാനിയ. സാനിയയുടെ തായ്‌ലന്‍ഡ് വിശേഷങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

ALSO READ: 51ാം വയസ്സിൽ കുഞ്ഞിന് ജന്മം നൽകി ഹോളിവുഡ് താരം

ആനകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന സാനിയയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. തായ്‌ലൻഡിലെ പ്രശസ്തമായ ആനത്തൊട്ടിലെത്തി ആനകളെ കുളിപ്പിക്കുന്നത്തിന്റെയും ഭക്ഷണം കൊടുക്കുന്നതിന്റെയും വീഡിയോ സാനിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആനയ്‌ക്കൊപ്പമുള്ള സാനിയയുടെ ചിത്രങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി രസകരമായ കമന്റുകളാണ് ആരാധകർ സാനിയയുടെ പോസ്റ്റിനു താഴെ ആരാധകർ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News