അബദ്ധവശാൽ ചെയ്‌തതാണ്, ആ വീഡിയോയിലെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു; വിവാദത്തിന് മറുപടി നൽകി സാനിയ ഇയ്യപ്പൻ

യുവാവിനോട് അവജ്ഞയോടെ പെരുമാറിയെന്ന സോഷ്യൽ മീഡിയ ആരോപണത്തിൽ ക്ഷമ ചോദിച്ച് നടി സാനിയ ഇയ്യപ്പൻ. സെൽഫി എടുക്കാൻ എത്തിയ ചെറുപ്പക്കാരനോട് നടി മോശമായി പെരുമാറിയെന്ന് കാണിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയത്. വീഡിയോ സഹിതമായിരുന്നു ഇവരുടെ വിമർശനം. എന്നാൽ സംഭവത്തിന്റെ യഥാർത്ഥ വസ്തുത ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ.

ALSO READ: റസ്‌ക് കഴിക്കുന്നവരോടാണ് റിസ്‌ക് എടുക്കണോ? ചുണ്ടിൽ സിഗരറ്റ് വെച്ച് വൃത്തിയില്ലാത്ത കൈകൊണ്ട് കുഴച്ച് പലഹാര നിർമാണം; വീഡിയോ

വിവാദ വിഡിയോയിൽ സാനിയയുടെ പ്രതികരണം

‘ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിനു ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാൻ ഉള്ളിലൊതുക്കിയെങ്കിലും, ഓരോ തവണയും മനസ്സിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.

ALSO READ: ഉസ്താദ് ആയത് കൊണ്ട് പേടിയായിരുന്നു, ഒടുവിൽ അധ്യാപകർക്ക് മുൻപിൽ മനസ് തുറന്ന് പതിമൂന്നുകാരൻ

ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ, ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലെന്ന സത്യവും ഞാൻ മനസ്സിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്തെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News