അ… അമ്മ ! നഷ്ടം ഉള്ളിലൊതുക്കി സഞ്ജനമോൾ ആദ്യാക്ഷരം കുറിച്ചു

കോവിഡ് തന്റെ അമ്മയുടെ ജീവനെടുത്തപ്പോൾ സഞ്ജന മോൾക്ക് പ്രായം വെറും ആറ് മാസം. ഈ വിദ്യാരംഭത്തിൽ സഞ്ജനമോൾ ആദ്യാക്ഷരം കുറിച്ചതും തിരിച്ച് കിട്ടാത്ത തന്റെ അതേ നഷ്ടത്തിൽ നിന്ന് തന്നെ. ആദ്യാക്ഷരം കുറിക്കുമ്പോൾ സന്തോഷമാണെങ്കിലും ഈ കാഴ്ച കണ്ടുനിന്ന സഞ്ജനയുടെ മുത്തശ്ശിയുടെ ഉൾപ്പടെ കണ്ണുകൾ നിറഞ്ഞു.

2021 ജൂൺ 6ന് ആണ് സജ്ഞനയുടെ അമ്മ ജയന്തി കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. കല്യാണം കഴിഞ്ഞ ശേഷം ഭർത്താവിന്റെ വീട്ടിൽ അധികനാൾ നിൽക്കാൻ കഴിഞ്ഞില്ല ജയന്തിക്ക്. ഗർഭിണിയായി ഒരു മാസം ആകുന്നതിനു മുൻപേ ജയന്തിക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. സഞ്ജന ജനിച്ച് 6 മാസം പിന്നിട്ടപ്പോൾ ആയിരുന്നു ജയന്തിയുടെ മരണം.
കൊവിഡ് ജയന്തിയുടെയും ജയന്തിയുടെ പിതാവിന്റെയും ജീവനെടുത്തത് വെറും ഒരു ആഴ്ചയുടെ വ്യത്യാസത്തിൽ. വാടകകൊടുക്കാൻ കഴിയാതെ ജയന്തിയുടെ അമ്മ വത്സലകുമാരിക്ക് സഞ്ജനയുമായി പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലേക്ക് മാറേണ്ടി വന്നു. പിന്നീട് മാധ്യമങ്ങളിലൂടെ ഇവരുടെ കഥ വായിച്ചറിഞ്ഞ എടത്വ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ വേദി രണ്ടര വർഷം മുമ്പ് സഹായഹസ്തവുമായി എത്തുകയായിരുന്നു. എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസിൻ്റെ സഹായത്തോടെ സഞ്ജനയുടെ കഴിഞ്ഞ മൂന്ന് ജന്മദിനങ്ങളിലും പുറക്കാട് എത്തി കേക്ക് മുറിക്കുവാനും ഭക്ഷ്യധാന്യ കിറ്റുകളും സമ്മാനങ്ങളും പുതുവസ്ത്രങ്ങളും നൽകുവാനും സൗഹൃദ വേദി ഭാരവാഹികൾ മറക്കില്ല.

ALSO READ:അനിമൽ റസ്ക്യൂവറായി വിജയ്, ഫോറസ്റ്റ് ഉദ്യോഗസ്ഥനായി ഗൗതം മേനോൻ; ‘ലിയോ’ യുടെ സ്നീക് പീക് വിഡിയോ പുറത്ത്

ഇപ്പോൾ ഈ വിദ്യാരംഭ ദിനത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറിയും തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ മാനേജരുമായ റവ.ഫാദർ വില്യംസ് ചിറയത്ത് ആണ് നെൽമണി താലത്തിൽ സഞ്ജനയെ ‘അമ്മ’ യെന്ന് ആദ്യാക്ഷരം കുറിപ്പിച്ചത്.അറിവിൻ്റെ ലോകത്തേക്ക് പിച്ചവെച്ച സജ്ഞനയ്ക്ക് സമ്മാനങ്ങളും പുതുവസ്ത്രവും ചടങ്ങിൽ കൈമാറി.

ചടങ്ങിന് മുന്നോടിയായി സൗഹൃദ നഗർ വാലയിൽ ബെറാഖാ ഭവനിൽ നടന്ന പ്രാർത്ഥന ശുശ്രൂഷ ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. അജോയി കെ വർഗ്ഗീസ്,തോമസ്ക്കുട്ടി പാലപറമ്പിൽ, പി.ഡി സുരേഷ്, ശ്രീജയൻ മറ്റത്തിൽ, ഡാനി തോമസ് എന്നിവർ പ്രസംഗിച്ചു.

ALSO READ:തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, സംഘർഷം മണ്ഡലം കമ്മിറ്റിക്കിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News