തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം: സഞ്ജയ് ദത്ത്

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തില്‍ തനിക്ക് പരുക്ക് പറ്റി എന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സഞ്ജയ് ദത്ത്. താനുമായി ബന്ധപ്പെട്ട് പ്രചരിച്ച കാര്യങ്ങള്‍ വാസ്തവമല്ല. താന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തു.

ഒരു കന്നട സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ബോംബ് സ്‌ഫോടനം ചിത്രീകരിക്കുന്നതിനിടയില്‍ സഞ്ജയ് ദത്തിന് പരുക്ക് പറ്റി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് പ്രതികരണവുമായി നടന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

കെഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താന്‍. ഏറെ കരുതലോടെയാണ് അണിയറപ്രവര്‍ത്തകര്‍ തന്റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. നിങ്ങളുടെ ആശങ്കക്കും അന്വേഷണത്തിന് നന്ദിയെന്നും സഞ്ജയ് ദത്ത് ട്വീറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News