സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം ‘ലവ് ആൻഡ് വാർ’ 2025 ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും

സഞ്ജയ് ലീല ബൻസാലിയുടെ ‘സാവരിയ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടൻ രൺബീർ കപൂർ വീണ്ടും അദ്ദേഹത്തിന്റെ ചിത്രത്തിലെത്തുന്നു. 15 വർഷത്തിന് ശേഷമാണ് ‘ലവ് ആൻഡ് വാർ’ എന്ന അടുത്ത ചിത്രത്തിലൂടെ രൺബീർ കപൂർ പ്രശസ്ത ചലച്ചിത്രകാരനുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നത്. ആലിയ ഭട്ടും വിക്കി കൗശലും ചിത്രത്തിലുണ്ടാകും എന്നാണ് ഒദ്യോഗിക പ്രഖ്യാപനം.  സഞ്ജയ് ലീല ബൻസാലിയുമായുള്ള രൺബീർ കപൂറും ആലിയ ഭട്ടും തമ്മിലുള്ള രണ്ടാമത്തെ ചിത്രം കൂടിയാണ് ‘ലവ് ആൻഡ് വാർ’.

ALSO READ: രൺബീർ കപൂർ ചിത്രം അനിമല്‍ ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ

സഞ്ജയ് ലീല ബൻസാലി ആദ്യം രൺവീർ സിങ്ങും ആലിയ ഭട്ടും ചേർന്ന് ‘ബൈജു ബാവ്ര’ നിർമിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത് നിർത്തിവച്ച് യുദ്ധ പശ്ചാത്തലത്തിലുള്ള ഈ പ്രണയകഥയുമായി ഒരു പുതിയ യാത്ര ആരംഭിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
‘ലവ് ആൻഡ് വാർ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം കൂടുതൽ വിശദാംശങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സഞ്ജയ് ലീല ബൻസാലിയുടെയും പ്രതിഭാധനരായ രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെയും ഒരുമിച്ച് കാണാനുള്ള ആവേശത്തിലാണ് സിനിമാ പ്രേമികൾ.
2025 ക്രിസ്തുമസിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News