‘പുറത്താക്കൂ അയാളെ…’ വനിതാ ടി20 ലോകകപ്പില്‍ വംശീയാധിക്ഷേപ പരാമര്‍ശവുമായി മുന്‍ ക്രിക്കറ്റ്താരം; വിമര്‍ശനം കനക്കുന്നു, വീഡിയോ

ടിവിയിലെ കമന്ററിക്കിടയില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേയ്ക്കര്‍ക്കെതിരെ വിമര്‍ശനം കനക്കുന്നു. ഇന്ത്യ – ന്യൂസിലന്റ് വനിതാ ടി20 വേള്‍ഡ് കപ്പിലെ തിങ്കളാഴ്ചത്തെ മത്സരത്തിനിടയിലായിരുന്നു സംഭവം. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഇന്ത്യന്‍ വനിതാ താരങ്ങളെ തനിക്ക് അറിയില്ലെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം കമന്ററിയില്‍ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിംഗ് യൂണിറ്റുകളെ കുറിച്ചുള്ള സംസാരത്തിനിടയിലായിരുന്നു ഈ പരാമര്‍ശം വന്നത്.

ALSO READ: ഒരാഴ്ചയ്ക്കിടെ വീട്ടിൽ മോഷണം നടന്നത് അഞ്ച് തവണ: ബോംബെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ

കൂടെ ഉണ്ടായിരുന്ന കമന്റേറ്റര്‍ പഞ്ചാബിന്റെ മുന്‍ താരവും ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ചുമായ മുനിഷ് ബാലിയെ കുറിച്ച് പറഞ്ഞപ്പോഴാണ് തനിക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞത്. കൂടാതെ അവിടുത്തെ താരങ്ങളെ കൂടുതല്‍ ശ്രദ്ധിക്കാറില്ലെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. പുറത്താക്കു അയാളെ, ഇയാള്‍ക്ക് വിലക്ക് നല്‍കൂ, എന്തിനിത്ര വെറുപ്പ് തുടങ്ങി നിരവധി കമന്റുകളാണ് മഞ്ജരേക്കറിനെതിരെ എക്‌സില്‍ നിറയുന്നത്.

ALSO READ: കെ പി ശ്രീജിത്ത് വധശ്രമ കേസ്; ആർഎസ്എസുകാരായ പ്രതികൾക്ക് 15 വർഷം തടവ്‌ശിക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News