ഏകനാഥ് ഷിന്‍ഡെയോട് ബാഗ് പാക്ക് ചെയ്യാന്‍ ബിജെപി പറയാതെ പറയുന്നു; പരിഹാസവുമായി സഞ്ജയ് റാവത്ത്

മുഖ്യമന്ത്രി പദത്തിനായി കാത്തിരിക്കേണ്ട കാര്യമില്ലെന്ന് എന്‍ സി പി നേതാവ് അജിത് പവാര്‍ പറയുമ്പോള്‍ സന്ദേശം വളരെ വ്യക്തമാണെന്നാണ് ശിവസേന താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്ത്. അതേസമയം ഏകനാഥ് ഷിന്‍ഡെയുടെ ദിവസങ്ങള്‍ എണ്ണി കഴിഞ്ഞുവെന്നും പവാറിന്റെ പരാമര്‍ശം ഷിന്‍ഡെ ക്യാമ്പിനുള്ള വ്യക്തമായ സന്ദേശമാണെന്നും സഞ്ജയ് റാവത്ത് സൂചിപ്പിച്ചു.

ഷിന്‍ഡെയോട് ബാഗുകള്‍ പാക്ക് ചെയ്യാന്‍ ബി.ജെ.പി പറയാതെ പറയുകയാണെന്നും അതുകൊണ്ടാണ് അജിത് പവാറിന് ബിജെപി വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് ഷിന്‍ഡെ നിശ്ശബ്ദത പാലിക്കുന്നതെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രതിസന്ധിയില്‍ ആടിയുലയുന്ന മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍പ്പിലേക്കെന്ന സൂചനകളാണ് ദിവസേന പുറത്ത് വരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അജിത് പവാര്‍ തയ്യാറാണെങ്കില്‍ പാര്‍ട്ടി പവാറിന് ആശംസകള്‍ അറിയിക്കുമെന്ന് ശിവസേന താക്കറെ പക്ഷം വക്താവ് വ്യക്തമാക്കി.

മുഖ്യമന്ത്രി പദത്തിനായി ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കാന്‍ തന്റെ പാര്‍ട്ടിക്ക് കഴിയുമെന്ന് എന്‍ സി പി നേതാവ് അജിത് പവാറിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. അജിത് പവാറിനെ പരോക്ഷമായി പിന്തുണച്ച സഞ്ജയ് റാവത്ത് ഷിന്‍ഡെയോടുള്ള മധുര പ്രതികാരം കൂടി വാക്കുകളില്‍ ഒളിപ്പിച്ചാണ് പ്രതികരിച്ചത്.

ബിജെപിയുമായി കൈകോര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ അവസാന ശ്വാസം വരെ എന്‍സിപി വിടില്ലെന്ന് പവാര്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപിയുമായി കൈകോര്‍ക്കുമോ എന്ന വിഷയത്തില്‍ അജിത് പവാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News