കൊൽക്കത്ത ഡോക്ടർ കൊലപാതകം; മുഖ്യപ്രതി സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി

kolkata doctor murder accused

കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി. അതേസമയം കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണക്കേസിൽ സിബിഐ റെയ്ഡ് നടത്തി. ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധവും തുടരുന്നു.

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണ കേസിൽ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിൽ സന്ദീപഘോഷിന്റെ വസതിയിലും ഉടമസ്ഥതയിലുള്ള 15 ഓളം സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.

Also Read; കൊലക്കേസ് പ്രതിയും കന്നഡ നടനുമായ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന; ചിത്രങ്ങൾ പുറത്ത്

ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിന്റെ ഗുരുതര വെളിപ്പെളുത്തലുകളിലാണ് കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വഷണത്തിന് ഉത്തരവിട്ടത്. മൂന്ന് ആഴ്ചക്കകം കേസ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിലെ മറുപടിയിൽ പൊരുത്തക്കേടുകൾ ഉണ്ടായതിനുപിന്നാലെ ഇയാളെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. അതേ സമയം മുഖ്യ പ്രതി സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി.

പ്രിൻസിപ്പലിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം കുടുംബവും പ്രതിഷേധക്കാരും ഉയർത്തുന്നുണ്ട്. മുഖ്യപ്രതി സഞ്ജയ് റോയ് ഇയാളുടെ കൂട്ടാളിയായിരുന്നതായും ആക്ഷേപമുണ്ട്. അതേസമയം പെൺകുട്ടിയുടെ കടുംബത്തിന് നീതി ഉറപ്പാക്കമെന്ന ആവശ്യത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പുരോഗമിക്കുകയാണ്. ആർ ജി കർ മെഡിക്കൽ കോളേജിലെ നിരോധനജ്ഞയും ഒരാഴ്ചകൂടി നീട്ടി.

Also Read; ഏത് മേഖലയിലാണെങ്കിലും ഇത്തരം ആരോപണം അഭിമാനക്ഷതം ഉണ്ടാക്കുന്നതാണെന്ന് രഞ്ജി പണിക്കര്‍

സംഭവത്തിൽ മമതസർക്കാരിനെതിരെ ഗുരുതര വിമർശനങ്ങൾ ഉയരുന്നുണ്ട്. കൊലപാതകികളെ സംരക്ഷിക്കനുള്ള നീക്കമാണ് മമത നടത്തിയതെന്നും സംസ്ഥാനത്തെ ക്രമസമധാനനില സംരക്ഷിക്കന്നതിൽ മമത സർക്കാർ പരാജയപ്പെട്ടെന്ന വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News