ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ തല്ലിത്തകർത്ത് സഞ്ജു നേടിയത് റെക്കോഡുകളുടെ പെരുമഴ. കന്നി ഇന്റർനാഷണൽ ടി20 സെഞ്ച്വറി നേടിയ താരം ഒരു ഇന്ത്യൻ താരത്തിന്റെ ടി20-യിലെ വേഗമേറിയ രണ്ടാം സെഞ്ച്വറിയാണ് തന്റെ പേരിൽ കുറിച്ചത്. 40 പന്തിലാണ് സഞ്ജു തന്റെ സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന നേട്ടവും സഞ്ജു തന്റെ പേരിൽ കുറിച്ചു. ഇതിഹാസതാരം എം.എസ് ധോണിക്കോ, ഋഷഭ് പന്തിനോ സാധിക്കാത്ത നേട്ടമാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.
Also Read: വിയർപ്പ് തുന്നിയിട്ട കുപ്പായം അതിൽ സിക്സറുകൾ കൊണ്ടൊരു കൊട്ടാരം…..
ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടവും സഞ്ജു തന്റെ സ്വന്തം പേരിലാക്കി. ലഖ്‌നൗവില്‍ ശ്രീലങ്കയ്‌ക്കെതിരേ 89 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. ഇന്ത്യക്കായി അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന 11-ാമത്തെ താരമാണ് സഞ്ജു, ഇന്ത്യക്കായി ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടുന്ന ആറാമത്തെ താരമെന്ന നേട്ടവും ഇന്നലെ താരം സ്വന്തമാക്കി. റിഷാദ് ഹൊസൈൻ എറിഞ്ഞ പത്താം ഓവറിൽ 5 സിക്സറാണ് സഞ്ജു പറത്തിയത് ഇതടക്കം എട്ട് സിക്സും പതിനൊന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 47 പന്തിൽ 111 റൺസ് അടിച്ച താരത്തിന് പ്ലേയർ ഓഫ് ദി മാച്ച് അടക്കം 4 അവാർഡുകൾ ലഭിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here