ദക്ഷിണാഫ്രിക്കയെ നേരിടാന്‍ സഞ്ജുവും; വീണ്ടും ഇന്ത്യന്‍ ടീമില്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍. ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, യഷ് ദയാല്‍ എന്നിവരും ടീമിലുണ്ട്. നവംബര്‍ എട്ട് മുതല്‍ 15 വരെയാണ് ടി-20 പരമ്പര. നാല് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. നേരത്തെ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രകടനമാണ് സഞ്ജുവിന് ടീമിൽ ഇടംനിലനിർത്താൻ സഹായകരമായത്.

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചു. പുതുമുഖങ്ങളായ അഭിമന്യു ഈശ്വരൻ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

മൂന്ന് ഫാസ്റ്റ് ബൗളർമാരെ ടീമിനൊപ്പം ട്രാവലിംഗ് റിസർവായി അയക്കും. ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിലുൾപ്പെട്ട കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരെ ഒഴിവാക്കി.

Also Read- വിരാട് കോഹ്‌ലിയോട് വലിയൊരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറയാമോ?, രോഹിത്തിനോട് ചോദിച്ച് യുവതി; ചിരിച്ചു കൊണ്ട് മറുപടി പറ‍ഞ്ഞ് ഹിറ്റ്മാൻ: വൈറലായി വീഡിയോ

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, തിലക് വർമ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്നോയ് വിജയകുമാർ വൈശാഖ്, അതുഷ് ഖാൻ, യാഷ് ദയാൽ

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രശസ്ത് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News