‘കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തുക പ്രയാസമേറിയ കാര്യമാണ്’; സഞ്ജു സാംസണ്‍

ഐപിഎല്‍ വേദിക്ക് തിരശീല ഉയരാന്‍ ഇനി രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ കളിക്കളത്തിലേക്ക് ഇറങ്ങാന്‍ തയ്യാറാവുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ നായകന്‍ കൂടിയാണ് സഞ്ജു സാംസണ്‍. ദേശീയ ടീമിലേക്ക് ഇടം ലഭിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന സഞ്ജുവിന്റെ വാക്കുകളാണിപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയെന്നത് പ്രയാസമേറിയ മത്സരമാണ്. ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ടീം ഇന്ത്യയാണ്. നിരവധി കഴിവുള്ള താരങ്ങളുള്ള രാജ്യത്ത് നിന്ന് ആ ടീമിലേക്ക് എത്തുകയെന്നത് പ്രയാസമേറിയ കാര്യമാണെന്നും സഞ്ജു സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Also Read: ലക്നൗ സൂപ്പര്‍ ജയന്റ്സ് ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത; മത്സരം കാണാന്‍ സൗജന്യ പാസ്

‘തനിക്ക് തന്റേതായ ശൈലിയില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹം. ആക്രമണ ബാറ്റിങ് ശൈലിയാണ് തന്റേത്. വ്യത്യസ്തമായ ശൈലിയില്‍ തനിക്ക് ബാറ്റ് ചെയ്യണം. അതുകൊണ്ടാണ് ആക്രമിച്ചു കളിക്കുന്ന രീതിയില്‍ താന്‍ ബാറ്റ് ചെയ്യുന്നതെന്ന് സഞ്ജു പ്രതികരിച്ചു. സിക്സ് അടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലായ്പ്പോഴും ക്രീസിലെത്തുന്നത്. അത് ആദ്യ പന്തായാലും അവസാന പന്തായാലും അങ്ങനെ തന്നെ അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News