“എന്നോടൊന്നും തോന്നരുത്”; ടി20 ലോകകപ്പ് ഫൈനലിന് മുമ്പ് ​രോഹിത് പറഞ്ഞ കാര്യം വെളിപ്പെടുത്തി സഞ്ജു

Sanju Samson

വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിനു മുമ്പ് ​രോഹിത് പറഞ്ഞ കാര്യം വെളിപ്പെടുത്തി സഞ്ജു. ഫൈനൽ കളിക്കാനുള്ള പ്ലേ​യിം​ഗ് ഇലവനിൽ സഞ്ജുവുമുണ്ടായിരുന്നു. ടോസിന് തൊട്ടുമുമ്പാണ് സ്ഥാനം നഷ്ടമായതെന്നും സഞ്ജു പറഞ്ഞു.

വ്യക്തിപരമായി തന്നോടൊന്നും തോന്നരുതെന്ന് പറഞ്ഞ് ടോസിന് തൊട്ടുമുമ്പുള്ള വാം അപ് സെഷനിൽ രോഹിതാണ് ടീമിലില്ല എന്ന കാര്യം പറഞ്ഞത്. തന്നെ രോഹിത് ആശ്വസിപ്പിക്കുകയും ചെയ്തുവെന്ന് സഞ്ജു പറഞ്ഞു. താങ്കളുടെ കീഴിൽ ഫൈനൽ കളിയ്ക്കാൻ കഴിയാത്തതിന്റെ വിഷമം മാത്രമേയുള്ളൂവെന്നാണ് സഞ്ജു രോഹിത്തിന് മറുപടി നൽകിയത്.

Also Read: പരിക്ക് ഭേദമായില്ല; ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനും കെയ്ൻ വില്യംസൺ ഇല്ല

അവസാന നിമിഷമാണ് ഇതുവരെ കളിച്ച ഇലവനിൽ മാറ്റം വരുത്തണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ക്യാപ്റ്റന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും സഞ്ജു പറഞ്ഞു.

വിമൽ കുമാർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സഞ്ജു തുറന്നുപറയുന്നത്. ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാനുള്ള ഭാഗ്യമുണ്ടായെങ്കിലും ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തില്‍പ്പോലും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News