‘സെഞ്ചുറി ലൈഫ് ടൈം മെമ്മറി,ആ ഹൈലൈറ്റ്സ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു’; സഞ്ജു സാംസൺ

sanju samson

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന മൂനാം ടി 20 യിൽ നേടിയ സെഞ്ചുറി ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷമായിരുന്നുവെന്ന് സഞ്ജു സാംസൺ. ഈ വേളയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നൽകിയ പ്രചോദനം ചെറുതല്ലെന്നും അദ്ദേഹത്തിന്റെ ആഘോഷം തന്റെ സന്തോഷത്തെ
ഇരട്ടിയാക്കിയെന്നും തരാം പറഞ്ഞു.

‘സെഞ്ചുറി ലൈഫ് ടൈം മെമ്മറിയാണ്.സെഞ്ചുറിക്കരികിൽ നിൽക്കുമ്പോൾ ക്യാപ്റ്റൻ ആത്മവിശ്വാസം തന്നു.സെഞ്ചുറി അർഹതപ്പെട്ടതാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ സെലിബ്രേഷൻ സന്തോഷം ഇരട്ടിയാക്കി ആ ഹൈലൈറ്റ്സ് ഇപ്പോഴും കാണാറുണ്ട്.”- സഞ്ജു പറഞ്ഞു.

ഇത്രേം നാൾ ഔട്ട്‌ ആയ കാര്യം ഒന്നും ചിന്തിക്കാറില്ലെന്നും അതത് കളിയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സഞ്ജു പറഞ്ഞു.സോഷ്യൽ മീഡിയ ആഘോഷങ്ങൾ ആസ്വദിക്കുകയാണ് എന്നും താരം പറഞ്ഞു.രണ്ട് ഡെക്കടിച്ച് പുതിയ ടൂർണമെൻ്റിൽ പോകുമ്പോൾ സമ്മർദ്ദമുണ്ടായിരുന്നു
പക്ഷെ,നന്നായി കളിക്കാൻ പറ്റിയെന്ന് സഞ്ജു പറഞ്ഞു. സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ ടീമിൽ ഉണ്ടാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും സഞ്ജു വ്യക്തമാക്കി. എന്നാൽ ടീമിൽ ഉൾപ്പെടാൻ പ്രതീക്ഷ മാത്രം പോരാ, നല്ല പരിശീലനം വേണമെന്നും തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന വാർത്താ സമ്മേളനത്തിൽ സഞ്ജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News