‘സഞ്ജു ഭായ്യായാണ് സംസാരിക്കുന്നത്’; ആരാധകന്റെ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വന്ന കോള്‍ അറ്റന്‍ഡ് ചെയ്ത് സഞ്ജു സാംസണ്‍

സെല്‍ഫിയെടുക്കുന്നതിനെ ആരാധകന്റെ ഫോണില്‍ വന്ന കോളെടുത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ടീം നടത്തിയ പരിശീലനത്തിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ പങ്കുവച്ചു.

സെല്‍ഫി എടുക്കുന്നതിനിടെ വിളി വന്നപ്പോള്‍ ‘കോള്‍ ആ രഹാഹെ’ എന്ന് സഞ്ജു പറയുന്നതു കേള്‍ക്കാം. ഇതിന് പിന്നാലെ താരം കോള്‍ അറ്റന്‍ഡ് ചെയ്തു. ‘സഞ്ജു ഭയ്യയാണ് സംസാരിക്കുന്നത്’ എന്ന് ആരാധകര്‍ വിളിച്ചു പറയുന്നതും സഞ്ജു ഫോണെടുത്ത് ക്യാ ഹാല്‍ ഹെ (എന്താണ് വിശേഷം) എന്നു ചോദിക്കുന്നതും വീഡിയോയിലുണ്ട്. ആരാധകരുടെ ആരവത്തിനിടെ ഫോണ്‍ തിരിച്ചുനല്‍കി സഞ്ജു തിരികെ പോകുകയും ചെയ്തു.

അതേസമയം, ഐപിഎല്ലില്‍ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് നേരിടുന്നത്. ആദ്യ പാദ മത്സരത്തില്‍ രാജസ്ഥാനായിരുന്നു ജയം. ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News