സഞ്ജു ‘സൂപ്പർസ്റ്റാർ’ സാംസൺ; ഇലക്ട്രിഫൈയിങ് ഇന്നിങ്സ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Sanju Samson

പത്ത് സിക്‌സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും അകമ്പടിയിൽ സഞ്ജു അടിച്ച തകർപ്പൻ സെഞ്ചുറി സോഷ്യൽമീഡിയയിൽ തരം​ഗമാകുകയാണ്. ”യാൻസൻ്റെ പന്ത് എത്ര ഹാർഡ് ആയിട്ടാണ് സഞ്ജുവിൻ്റെ ബാറ്റിൽ ചെന്നിടിച്ചത്! ഇത് ഒരു വലിയ ടെസ്റ്റ് തന്നെയാവും. കളി നടക്കുന്നത് ഇന്ത്യയിൽ അല്ല എന്ന് ഓർക്കണം…!” എന്ന മുന്നറിയിപ്പ് കമന്ററി ബോക്സിൽ നിന്ന് സാബ കരീമും റോബിൻ ഉത്തപ്പയും മുന്നറിയിപ്പ് നൽകി. എന്നാൽ സഞ്ജുവിന്റെ അനായാസമായ ബാറ്റിങ് കണുമ്പോൾ അതൊരു ബാറ്റിങ് പിച്ചാണെന്ന് കരുതുന്നത്ര മനോഹരമായിരുന്നു ആ കളി.

മാർക്കോ യാൻസൻ്റെ ആദ്യ പന്ത് ഒരു തീയുണ്ട പോലെ പാഞ്ഞു ചെന്നപ്പോൾ തന്നെ ആരും വിചാരിച്ചിരുന്നില്ല ഇത്തരമൊരു ഇലക്ട്രിഫൈയിങ് ഇന്നിങ്സാണ് പിറക്കാൻ പോകുന്നതെന്ന്. 50 പന്തുകളിൽ നിന്ന് 107 റണ്ണുകൾ അടിച്ചെടുത്ത സഞ്ജു പുറത്താവുമ്പോൾ ഇന്ത്യ 15.4 ഓവറിൽ 175/4 എന്ന നിലയിലായിരുന്നു. അവശേഷിച്ചിരുന്ന 26 പന്തുകളിൽനിന്ന് ഇന്ത്യ നേടിയത് വെറും 27 റൺസ് മാത്രം. ചേസിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 141 റണ്ണിന് പുറത്താവുകയും ചെയ്തു. ഈ കണക്കുകൾ തന്നെ തെളിയിക്കും എന്തായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സിന്റെ മാഹാത്മ്യം എന്നത്.

Also read: ആദ്യം അടിച്ചുപറത്തി, പിന്നെ കറക്കി വീഴ്ത്തി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം

സോഷ്യൽ മീഡിയ ഈ ഇന്നിങ്സ് ആഘോഷമാക്കുകയാണ്. രാജസ്ഥാൻ റോയൽസ് എഫ് ബിയിൽ കുറിച്ചത് സഞ്ജു സൂപ്പർസ്റ്റാർ സാംസൺ എന്നാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ മറ്റു ചില പോസ്റ്റുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News