ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ കന്നി ഇന്റർനാഷണൽ ടി20 സെഞ്ച്വറി കുറിച്ച് മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിന്റെ സെഞ്ച്വറി മികവിൽ റൺമല തന്നെയാണ് ബംഗ്ലാകടുവകൾക്ക് മുമ്പിൽ ഇന്ത്യ പടുത്തുയർത്തിയത്. ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ അതിവേഗ ടി20 സെഞ്ച്വറിയാണ് സഞ്ജു ഇന്ന് തന്റെ പേരിൽ കുറിച്ചിരിക്കുന്നത്.
മാച്ചിലെ രണ്ടാം ഓവറിലെ നാല് ഫോറുകളോടെയാണ് സഞ്ജു തന്റെ മാസ്റ്റർ ക്ലാസ് ഇന്നിങ്സ് ആരംഭിച്ചത്. 22-ാം പന്തിൽ ലോങ്ങ് ഓണിനു മുകളിലൂടെ ഒരു ഇൻസൈഡ് ഔട്ട് ഷോട്ട് അർധ ശതകം കടന്ന് സഞ്ജു മുന്നോട്ട്. 10-ാം ഓവറിലെ റിഷാദ് ഹൊസൈന്റെ ആദ്യ പന്തിൽ സഞ്ജു ആഞ്ഞ് വീശി പക്ഷെ പന്ത് ബാറ്റിൽ കണക്ട് ആയില്ല. പിന്നെ അടുത്ത അഞ്ച് ബോളുകൾ ഗ്രൗണ്ടിലും നിന്നില്ല. ആദ്യം ഒരു പടു കൂറ്റൻ സിക്സ്, പിന്നെ സ്ട്രെയിറ്റ്, ലോങ്ങ് ഓഫിലേക്ക്, സ്ട്രെയ്റ്റ് ബൗണ്ടറി ലൈനിലേക്ക് താഴ്ന്ന് പറന്ന്, സ്ലോവർ ബോളും എത്തിയത് ഗാലറിയിൽ, ഡീപ് മിഡ് വിക്കറ്റിനു വെളിയിൽ അവസാന പന്ത് അങ്ങനെ തുടർച്ചയായി ആ ഓവറിലെ അഞ്ച് പന്തുകളും വിശ്രമിച്ചത് ഗാലറിയിൽ.
Also Read: ഇന്ത്യ- വിയറ്റ്‌നാം അന്താരാഷ്ട്ര സൗഹൃദ മത്സരം സമനിലയില്‍
കമൻ്ററി ബോക്സിൽ നിന്നുള്ള വാക്കുകളിലൂടെ ആ കളിയെ വിശേഷിപ്പിക്കാൻ സാധിക്കൂ “Words failed me”….. അതെ ഈ മാസ്റ്റർ ക്ലാസ് കളിയെ വിശേഷിപ്പിക്കാൻ വാക്കുകളിലൂടെ സാധിക്കില്ല.
എട്ടു സിക്സറുകളും 11 ബൗണ്ടറികളും കൊണ്ട് ഇന്ന് അയാൾ കളിക്കളത്തിലെഴുതിയത് ഒരു കാവ്യം തന്നെയായിരുന്നു.
Also Read: മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തി സൂപ്പർലീഗിൽ കാലിക്കറ്റ് ഒന്നാമത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here