സെവൻസ് കളിച്ച് സഞ്ജു സാംസൺ; വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സെവൻസ് ഫുട്ബോൾ കളിക്കുന്ന വീഡിയോ വൈറൽ. ചുവപ്പും കറുപ്പും കലർന്ന ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി കളിക്കുന്ന സഞ്ജുവിന്റെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിലാണ് സഞ്ജു കളിക്കാനിറങ്ങിയത്.

ALSO READ: പുതുവർഷ സമ്മാനം; യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറച്ചു

അതേസമയം ഈ വീഡിയോ എപ്പോൾ ഉള്ളതാണെന്ന് വ്യക്തമല്ല. പ്രതിരോധ താരങ്ങളെ മറികടന്നു പന്തുമായി മുന്നേറുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണു വിഡിയോയിൽ. സഞ്ജുവിനെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ടീമിന്റെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താരത്തിന്റെ പിതാവ് ഡൽഹി പൊലീസ് ഫുട്ബോൾ ടീമിന് വേണ്ടി കളിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു സാംസൺ ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ജനുവരി അഞ്ചിന് ആലപ്പുഴയിൽ വെച്ച് നടക്കുന്ന രഞ്ജി ട്രോഫിയിലാണു സഞ്ജു ഇനി കളിക്കുക. കേരള ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്.

ALSO READ: ഉത്തർപ്രദേശിൽ പീഡനശ്രമം എതിര്‍ത്ത യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News