അടിച്ചു മോനേ അടിച്ചു; അര്‍ധ സെഞ്ച്വറി നേടി സഞ്ജു

ഐപിഎല്‍ മൂന്നാം ദിവസം രാജസ്ഥാന്‍ റോയല്‍സും ലക്‌നൗ സൂപ്പര്‍ ജയന്റസും തമ്മിലുള്ള മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (24), ജോസ് ബട്‌ലര്‍ (11) എന്നിവര്‍ പുറത്തായതതിനു പിന്നാലെ ഒന്നിച്ച സഞ്ജു സാംസണ്‍- റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാനെ തുണച്ചത്.

റിയാന്‍ പരാഗിനെ നാലാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം ഫലം കണ്ടു. താരം 29 പന്തുകള്‍ നേരിട്ട് 43 റണ്‍സെടുത്തു. ഒരു ഫോറും മൂന്ന് സിക്‌സും പറത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News