സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ ഏകദിന ടീമിൽ ഇടംപിടിച്ചു

ഒരിടവേളയ്ക്ക് ശേഷം സഞ്ജു സംസം വീണ്ടും ഇന്ത്യൻ ടീമിൽ. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഉൾപ്പെട്ടിട്ടുള്ളത്.

Also read- ചോദ്യം ചെയ്യലിനിടെ കെ വിദ്യ പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണു

ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ടീമുകളെയും രോഹിത് ശർമ്മ തന്നെ നയിക്കും. ഏകദിന പരമ്പരയിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനെക്കൂടാതെ ഇഷാൻ കിഷനും ഇടംപിടിച്ചിട്ടുണ്ട്. യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്ക്‌വാഡ് തുടങ്ങിയവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പരയാണ് വെസ്റ്റ് ഇൻഡീസുമായുള്ളത്.

Also Read- സ്ലാബ് തലയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയാണ് ആദ്യം ആരംഭിക്കുക. ആദ്യ ടെസ്റ്റ് ജൂലൈ 12നും രണ്ടാം ടെസ്റ്റ് ജൂലൈ 20നും ആരംഭിക്കും. സഞ്ജു ഉൾപ്പെടുന്ന ഏകദിന പരമ്പര ജൂലൈ 27ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News