ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20 യിൽ സഞ്ജു സാംസണ് അ‍ർധ സെഞ്ച്വറി

Sanju Samson half century

ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20 യിൽ ബം​ഗ്ലാ ബോള‍ർമാരെ തല്ലിയൊതുക്കി സഞ്ചു സാംസണും, സൂര്യകുമാ‍ർ യാദവും. ഓപ്പണ‍ർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവും സഞ്ചു സാംസണും ചേർന്ന് ബം​ഗ്ലാ ബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു. 22 പന്തിൽ നിന്നാണ് സഞ്ചു സാംസൺ അർധ സെഞ്ച്വറി നേടിയത്.

Also Read: ഇനി പന്തുതട്ടാനില്ല! മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇപ്പോൾ 27 പന്തിൽ നിന്ന് 60 റൺസ് നേടിയ സഞ്ജുവും 20 പന്തിൽ നിന്ന് 47 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് 40 ബോളിൽ 97 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയിരിക്കുന്നത്. ഇന്ത്യ 8.5 ഓവറിൽ 121 ന് ഒന്ന് എന്ന നിലയിലാണ്. എട്ട് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News