സഞ്ജു സാംസൺ ടീമില്‍; ബംഗ്ലാദേശിനെതിരായ ടി20 സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ

SANJU

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ മലയാളി താരം സഞ്ജു സാംസണും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന 15 അംഗ ടീമില്‍ ആണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസൺ ഇടംപിടിച്ചത്. ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവർക്കും ടീമില്‍ സ്ഥാനം ലഭിച്ചു.

ALSO READ : സൂപ്പർ ലീഗ് കേരള; കൊമ്പന്മാരെ മുട്ടുകുത്തിച്ച് കൊച്ചി

ഒക്ടോബര്‍ ആറിനാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ഒന്‍പതിന് രണ്ടാം മത്സരവും 12ന് മൂന്നാം മത്സരവും നടക്കും. ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News