വീണ്ടും സഞ്ജു: വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി 20 ടീമില്‍ ഇടംനേടി, പ്രമുഖര്‍ ഇല്ല

വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി 20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ ഇടംനേടി. യശസ്വി ജയ്സ്‌വാൾ, തിലക് വർമ എന്നിവരും ആദ്യമായി ടീമിൽ ഇടം പിടിച്ചു. അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ സംഘമാണ് 15 അംഗം ടീമിനെ തിരഞ്ഞെടുത്ത്.

ALSO READ: ബാങ്ക്‌ ജോലിക്ക്‌ ഉയർന്ന സിബിൽ സ്‌കോർ വേണം, വിചിത്ര നിബന്ധനയുമായി ഐ ബി പി എസ്‌

വിരാട് കോലിയും രോഹിത് ശർമയും ടീമിലില്ല. ഇന്ത്യന്‍ ടീമിനെ ഹർദിക് പാണ്ഡ്യ നയിക്കും. സൂര്യകുമാർ യാദവ് ആണ് വൈസ് ക്യാപ്റ്റൻ. കരീബിയനിലും ഫ്ലോറിഡയിലുമായി മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളാണുള്ളത്.

ടീം അംഗങ്ങൾ: ഇഷൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി യാദവ്, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്, അവേശ് ഖാൻ, മുകേഷ് കുമാർ.

ALSO READ: കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News