തുടർച്ചയായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സഞ്ജു ഒരു ടീം മാനായി തുടരുകയാണെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബ കരിം. വെസ്‌റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ അർദ്ധസെഞ്ചുറി നേടിയതിനെ തുടർന്നാണ് സഞ്ജു സാംസണിനെ പ്രശംസിച്ച് സബ കരിം എത്തിയത്.”സഞ്ജു സാംസണിന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചിട്ടില്ല. സ്ഥിരം താരങ്ങൾക്ക് വിശ്രമം ലഭിച്ചപ്പോൾ മാത്രമാണ് അദ്ദേഹം ടീമിൽ ഇടം നേടിയത്. ഇതുവരെയുള്ള യാത്ര എളുപ്പമായിരുന്നില്ല. എന്നാൽ സഞ്ജു ഇപ്പോഴും മുന്നേറാൻ ശ്രമിക്കുന്നു എന്നതാണ് വസ്‌തുത” എന്നും സബ കരിം പറഞ്ഞു.
also read: രാജ്യത്തെ യുപിഐ ഇടപാടുകൾക്ക് വർധനവ്
നിങ്ങൾ അവനെ മൂന്നാം നമ്പറിൽ ഇറക്കുന്നു, അവൻ കൂടുതൽ സന്തോഷവാനാണ്, നിങ്ങൾ അവനെ നാലാം നമ്പറിൽ ഇറക്കി, അവൻ ഒരു ഫിഫ്റ്റി സ്കോർ ചെയ്യുന്നു. നിങ്ങൾ അവനെ വാലറ്റത്ത് ഇറക്കി.അവൻ എപ്പോഴും ഒരു പെർഫെക്റ്റ് ടീം മാൻ ആണ്. ഏകദിന ടീമിൽ ഇടം നേടാനുള്ള സാംസണിന്റെ സ്ഥിരോത്സാഹത്തിനുള്ള പ്രതിഫലമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഏകദിന കരിയറിൽ ആദ്യമായി നാലാം നമ്പറിൽ ബാറ്റ് ചെയ്‌ത സഞ്ജു സാംസൺ വെറും 41 പന്തിൽ 51 റൺസെടുത്ത് ഇന്ത്യയുടെ 200 റൺസിന്റെ വിജയത്തിൽ പങ്കാളിയായിരുന്നു. മൂന്നാം ഏകദിനത്തിൽ സഞ്ജു നിർഭയമായി ലെഗ് സ്‌പിന്നറെ നേരിട്ടു. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ രണ്ട് സിക്‌സറുകളാണ് താരം എടുത്തത്.ഓപ്പണർമാരായ ഗില്ലും കിഷനും നേടിയ മികച്ച തുടക്കം ഇന്ത്യ കൈവിടുന്നില്ലെന്ന് സഞ്ജു ഉറപ്പാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here