21 റണ്‍സ് കൂടിയായാൽ നേട്ടത്തിലെത്താം; സഞ്ജു സാംസനെ കാത്ത് റെക്കോര്‍ഡ്

ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസനെ കാത്ത് റെക്കോര്‍ഡ്. ടി20യില്‍ 6000 റണ്‍സെന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 5979 റണ്‍സാണ് ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിനുമായി സഞ്ജു നേടിയിട്ടുള്ളത്. 21 റണ്‍സ് കൂടി സഞ്ജു നേടിയാൽ 6000 റണ്‍സെന്ന നേട്ടത്തിലെത്താൻ സഞ്ജുവിന് കഴിയും. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര ആരംഭിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സഞ്ജുവിനെ കാത്ത് ഈ റെക്കോര്‍ഡ്.

ALSO READ: മക്കളുടെ പഠന ഫീസ് അടയ്ക്കാന്‍ പണമില്ല, മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് കരുതി ബസിന് മുന്നില്‍ ചാടി യുവതി; വീഡിയോ

ഇതിന് മുമ്പ് 12 ഇന്ത്യന്‍ താരങ്ങളാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഗൗതം ഗംഭീര്‍, അമ്പാട്ടി റായിഡു എന്നിവരാണ് നേട്ടത്തിലെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ്, ഇന്ത്യന്‍ ദേശീയ ടീം, കേരളം എന്നീ ടീമുകള്‍ക്കൊപ്പമാണ് സഞ്ജു ടി20 കളിച്ചിട്ടുളളത്.

ALSO READ: ഗുരുവായൂരപ്പന് 100 പവന്റെ സ്വർണ്ണക്കിണ്ടി വഴിപാട് നേർന്ന് യുവതി

ഇതുവരെ 241 ടി20 മത്സരങ്ങള്‍ സഞ്ജു കളിച്ചു. മൂന്ന് സെഞ്ചുറിയും 38 അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 119 ആണ്. 28.60 ശരാശരിയുള്ള സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 133.07 -ാണ്. 2011ലാണ് സഞ്ജു ആദ്യ ടി20 മത്സരം കളിക്കുന്നത്.

ആഗസ്റ്റ് മൂന്നിനാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര ആരംഭിക്കുന്നത്. ജൂലൈ 27ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കും സഞ്ജുവുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News