‘എല്ലാം പുഞ്ചിരിയിലൊതുക്കി സഞ്ജു സാംസണ്‍’; ആശ്വാസ വാക്കുകളുമായി ആരാധകര്‍

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസനെ ഒഴിവാക്കി ബിസിസിഐ. ഏകദിന ക്രിക്കറ്റില്‍ കാര്യമായി തിളങ്ങാത്ത ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ബിസിസിഐ ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കിന്റെ പിടിയിലായ ശ്രേയസ് അയ്യര്‍, മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവ് എന്നിവരും ടീമിലുണ്ട്. ലോകകപ്പ് ടീമില്‍ ഉള്ളതിനാല്‍ ഓസീസിനെതിരെ മികച്ച പ്രകടനം നടത്താനാണ് ഇരുവരുടേയും ശ്രമം.

Also Read: വ്യക്തിപരമായി ഉപദ്രവിക്കാന്‍ അവസരം കിട്ടിയിട്ടും പിണറായി വിജയന്‍ അതുപയോഗിച്ചില്ല; ആത്മകഥയിലെ ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം

ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം നടത്താന്‍ സഞ്ജു തയാറായില്ല. പുഞ്ചിരിയുടെ ഒരു ഇമോജി മാത്രമാണ് ടീം പ്രഖ്യാപനത്തിനു ശേഷം സഞ്ജു ഫെയ്‌സ്ബുക്കിലിട്ടത്. സഞ്ജുവിന്റെ എഫ്ബി പോസ്റ്റിന് ആരാധകരുടെ ആശ്വാസ വാക്കുകളുടെ പ്രവാഹമാണ്. താരത്തെ പിന്തുണച്ച് പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Also Read: എല്‍ഡിഎഫ് പ്രകടന പത്രിക വാക്ക് പാലിച്ചു; ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News