ധോണിയെ മറികടന്ന് സഞ്ജു; നേട്ടം അതിവേഗ 7000 ടി20 റൺസിൽ

dhoni-samson

ഏറ്റവും വേഗത്തില്‍ 7,000 ടി20 റണ്‍സ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്ററായി സഞ്ജു സാംസണ്‍. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യില്‍ സെഞ്ചുറി നേട്ടത്തിലൂടെ ഈ നാഴികക്കല്ല് അദ്ദേഹം പിന്നിട്ടത്. വെറും 50 പന്തില്‍ 107 റണ്‍സ് അടിച്ചാണ് സാംസണ്‍ തന്റെ തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ച്വറി നേടിയത്. തന്റെ 269-ാം ഇന്നിംഗ്സിലാണ് അതിവേഗ 7000 ക്ലബിലെത്തിയത്.

മുന്‍ ഇന്ത്യന്‍ ബാറ്റര്‍ റോബിന്‍ ഉത്തപ്പയും സമാന മാച്ചുകളിലാണ് ഈ റെക്കോർഡിലെത്തിയിരുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഈ നേട്ടത്തിലെത്താൻ 305 ഇന്നിംഗ്സുകള്‍ വേണ്ടിവന്നു. കേവലം 191 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച കെഎല്‍ രാഹുല്‍ ആണ് പട്ടികയില്‍ ഒന്നാമത്. വിരാട് കോലി (212), ശിഖര്‍ ധവാന്‍ (246), സൂര്യകുമാര്‍ യാദവ് (249), സുരേഷ് റെയ്ന (251), രോഹിത് ശര്‍മ (258) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.

Read Also: ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഐസിസിയെ തീരുമാനം അറിയിച്ച് ബിസിസിഐ

ഡര്‍ബനില്‍  214.00 സ്‌ട്രൈക്ക് റേറ്റില്‍ 50 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയ സാംസണ്‍ ഏഴ് ബൗണ്ടറികളും 10 സിക്സറുകളും പായിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ തയ്യാറെടുക്കുമ്പോള്‍ വ്യത്യസ്ത പിച്ചുകളില്‍ പരിശീലിച്ചത് തനിക്ക് നേട്ടമുണ്ടാക്കിയെന്നും വിക്കറ്റ് കീപ്പര്‍- ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച രാത്രിയാണ് രണ്ടാം ടി20.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration