‘എടാ മോനെ വേള്‍ഡ് കപ്പ് വിളി വന്നോ’; രംഗണ്ണൻ ലുക്കുമായി സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.ഫോണ്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. ഫോട്ടോക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

ALSO READ:വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ണം; മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ഫഹദ് ഫാസിലിന്റെ ആവേശം സിനിമയിലെ രങ്കന്‍ എന്ന കഥാപാത്രവുമായാണ് സഞ്ജുവിനെ ആരാധകർ താരതമ്യം ചെയ്തിരിക്കുന്നത്. എടാ മോനെ വേള്‍ഡ് കപ്പ് വിളി വന്നോ,’ വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള കോള്‍ ആയിരിക്കും,’എന്നിങ്ങനെയാണ് പോസ്റ്റിനു താഴെ വരുന്ന കമെന്റുകൾ.

അതേസമയം 2024 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 14 പോയിന്റോടെ പ്ലേ ഓഫിലേക്ക് കുതിക്കുകയാണ്.എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 314 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉള്ളത്. മെയ് ഒന്നിനാണ് ഇന്ത്യന്‍ ടി-20 ലോകകപ്പിനുഉള്ള ടീമിനെ പ്രഖ്യാപിക്കുക.

ALSO READ: ഇടതുമുന്നണിയുമായി സഹകരിക്കുന്ന സമസ്തയിലെ നേതാക്കൾക്കും പ്രവർത്തകർക്കും മുസ്ലിം ലീഗിൻ്റെ ഭീഷണി; ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് പി വി അൻവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News