ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു വി സാംസണ്‍ രഞ്ജി ട്രോഫി കേരള ടീമില്‍ ജോയിന്‍ ചെയ്തു. സഞ്ജുവിനെ കൂടാതെ ഫാസ്റ്റ് ബൗളര്‍ ബേസില്‍ എന്‍.പിയും ടീമില്‍ എത്തിയിട്ടുണ്ട്.
സഞ്ജു കൂടി ടീമില്‍ എത്തുന്നതോടെ കേരളത്തിന്റെ ബാറ്റിങ്ങ് നിര കൂടുതല്‍ ശക്തമാകും. 18 മുതല്‍ ബാംഗ്ലൂരിലാണ് കേരളത്തിന്റെ രണ്ടാം മത്സരം. അലൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയാണ് കേരളത്തിന്റെ എതിരാളികള്‍.
Also Read : ലോകകപ്പ് മോഹം ബാക്കിയാക്കി മടക്കം; T – 20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ കന്നി ഇന്റർനാഷണൽ ടി20 സെഞ്ച്വറി കുറിച്ചിരുന്നു മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിന്റെ സെഞ്ച്വറി മികവിൽ റൺമല തന്നെയാണ് ബംഗ്ലാകടുവകൾക്ക് മുമ്പിൽ ഇന്ത്യ പടുത്തുയർത്തിയത്. ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ അതിവേഗ ടി20 സെഞ്ച്വറിയാണ് സഞ്ജു ഇന്ന് തന്റെ പേരിൽ കുറിച്ചിരിക്കുന്നത്.
മാച്ചിലെ രണ്ടാം ഓവറിലെ നാല് ഫോറുകളോടെയാണ് സഞ്ജു തന്റെ മാസ്റ്റർ ക്ലാസ് ഇന്നിങ്സ് ആരംഭിച്ചത്. 22-ാം പന്തിൽ ലോങ്ങ് ഓണിനു മുകളിലൂടെ ഒരു ഇൻസൈഡ് ഔട്ട് ഷോട്ട് അർധ ശതകം കടന്ന് സഞ്ജു മുന്നോട്ട്. 10-ാം ഓവറിലെ റിഷാദ് ഹൊസൈന്റെ ആദ്യ പന്തിൽ സഞ്ജു ആഞ്ഞ് വീശി പക്ഷെ പന്ത് ബാറ്റിൽ കണക്ട് ആയില്ല. പിന്നെ അടുത്ത അഞ്ച് ബോളുകൾ ഗ്രൗണ്ടിലും നിന്നില്ല. ആദ്യം ഒരു പടു കൂറ്റൻ സിക്സ്, പിന്നെ സ്ട്രെയിറ്റ്, ലോങ്ങ് ഓഫിലേക്ക്, സ്ട്രെയ്റ്റ് ബൗണ്ടറി ലൈനിലേക്ക് താഴ്ന്ന് പറന്ന്, സ്ലോവർ ബോളും എത്തിയത് ഗാലറിയിൽ, ഡീപ് മിഡ് വിക്കറ്റിനു വെളിയിൽ അവസാന പന്ത് അങ്ങനെ തുടർച്ചയായി ആ ഓവറിലെ അഞ്ച് പന്തുകളും വിശ്രമിച്ചത് ഗാലറിയിൽ.
കമൻ്ററി ബോക്സിൽ നിന്നുള്ള വാക്കുകളിലൂടെ ആ കളിയെ വിശേഷിപ്പിക്കാൻ സാധിക്കൂ “Words failed me”….. അതെ ഈ മാസ്റ്റർ ക്ലാസ് കളിയെ വിശേഷിപ്പിക്കാൻ വാക്കുകളിലൂടെ സാധിക്കില്ല.
എട്ടു സിക്സറുകളും 11 ബൗണ്ടറികളും കൊണ്ട് ഇന്ന് അയാൾ കളിക്കളത്തിലെഴുതിയത് ഒരു കാവ്യം തന്നെയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here