സിക്സർ സഞ്ജു…… റെക്കോർഡ് സഞ്ജു

Sanju Samson T20

വാണ്ടറേഴ്സ് ഗ്രൗണ്ടിൽ പ്രോട്ടീസുകളെ അതിർത്തിക്കപ്പുറത്തേക്ക് പായിച്ച് സഞ്ജു സാംസണും തിലക് വർമയും ആറാടിയപ്പോൾ ഇന്ത്യക്ക് ലഭിച്ചത് മികച്ച വിജയവും പരമ്പരയും. ഡക്കിന്റെ കണക്ക്‌ എടുത്തവരും “താഴെ വീണ കണ്ട്‌ പല്ലിളിച്ച കൂട്ടരേ” യും നിശ്ബദമാക്കുന്ന പ്രകടനമാണ് ഇന്നലെ സഞ്ജു കാഴ്ചവെച്ചത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി ഇന്നലെ സഞ്ജു മാറി. രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന പാർട്ട്ണർഷിപ്‌ സ്വന്തമാക്കി. 86 പന്തിൽ 210 – തിലക്‌ വർമ & സഞ്ജു സാംസൺ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിനു ശേഷം ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു ആയി. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവർക്ക് ശേഷം ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരവും സഞ്ജുവാണ്.

Also Read: അർധസെഞ്ച്വറി കഴിഞ്ഞൊരു സഞ്ജുവിന്റെ പടുകൂറ്റൻ സിക്സ്; പതിച്ചത്  മുഖത്ത്   കണ്ണീരോടെ മുഖംപൊത്തി യുവതി–വിഡിയോ

ഇന്ത്യയുടെ ഏറ്റവും ഉയർന്ന ട്വന്റി ട്വന്റി ടോട്ടലിലും 297/6 ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന ട്വന്റി ട്വന്റി ടോട്ടലിലും 283/1 സെഞ്ചുറിയുമായി സഞ്ജുവിന്റെ സാനിധ്യമുണ്ടായിരുന്നു. അടുത്തടുത്ത മാച്ചുകളിൽ ഇന്റർനാഷണൽ ട്വന്റി ട്വന്റി സെഞ്ചുറികൾ നേടുന്ന ലോകത്തെ നാലാമത്തെ താരവും സഞ്ജുവാണ്. കൂടാതെ ഈ ദക്ഷ്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഒരു ഇന്നിങ്ങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയതും സഞ്ജു സാംസണാണ് 10 സിക്സറുകൾ തിലക്‌ വർമ രണ്ടാം സ്ഥാനം 9 സിക്സ്റുകൾ.

Also Read: യുവേഫ നേഷൻസ് ഫുട്ബോൾ: ഇരട്ട ഗോളുമായി റൊണാൾഡോ; പോളണ്ടിനെ തരിപ്പണമാക്കി പോർച്ചു​ഗൽ

വാ‍ണ്ടറേഴ്സിൽ സഞ്ജു സാംസണും തിലക്‌ വർമയും കൂടി നടത്തിയ വെടിക്കെട്ട് സെ‍ഞ്ചുറി പ്രകടനങ്ങളുടെ മികവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 283 റൺസ് നേടി. റൺമല കയറാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 18.2 ഓവറിൽ 148 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. തിലക് വർമയാണ് കളിയിലേയും പരമ്പരയിലേയും താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News