13 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു, ഇത് ആഘോഷിക്കാനുള്ള സമയമാണ്: സഞ്ജു സാംസൺ

ഒരു ലോകകപ്പ് അത്ര എളുപ്പത്തിൽ സംഭവിക്കുന്നതല്ലെന്നും 13 വർഷത്തോളം അതിനാ‍യി കാത്തിരിക്കേണ്ടി വന്നുവെന്നും സഞ്ജു സാംസൺ. ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു. ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

ALSO READ: ഈ ലോകകപ്പ് ഇത്തിരി സ്‌പെഷ്യലാണ്… റണ്ണേഴ്‌സ് അപ്പിന് ആഹ്ലാദം, ഇന്ത്യയ്ക്കും ഇരട്ടി മധുരം

‘ഒരു ലോകകപ്പ് അത്ര എളുപ്പത്തിൽ സംഭവിക്കുന്ന ഒന്നല്ല. ഈ അനുഭൂതി വീണ്ടും അനുഭവിക്കാൻ ഞങ്ങൾക്ക് 13 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. എന്തൊരു ഫൈനലായിരുന്നു അത്. ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്.’ എന്നാണ് സഞ്ജു ഇൻസ്റ്റയിൽ കുറിച്ചത്.ലോകകപ്പ് കിരീടം കൈയിൽ പിടിച്ചു നിൽക്കുന്ന ചിത്രവും സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

അതേസമയം 17 വർഷം നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചാണ് ട്വന്റി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ വിജയകിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റസെടുത്തപ്പോൾ പ്രോട്ടീസ് ചെറുത്തുനിൽപ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസിൽ അവസാനിച്ചു. ഏഴു റൺസിനായിരുന്നു ഇന്ത്യൻ വിജയം.

ALSO READ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണസംഘത്തിലെ ബാങ്ക് തട്ടിപ്പ്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News