വീടിന്റെ മേല്‍ക്കൂരയിൽ സഞ്ജുവിന്റെ ഭീമന്‍ പെയിന്റിംഗ്; ‘എട മോനെ സുജിത്തേ’, കമന്റിട്ട് ഞെട്ടിച്ച് സഞ്ജു സാംസൺ

സഞ്ജു മലയാളികളുടെ വികാരമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ച ചെയ്യുകയാണ് പാലക്കാട്, ഒറ്റപ്പാലം സ്വദേശി സുജിത് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഒരുക്കിയിരിക്കുന്ന സഞ്ജുവിന്റെ പെയിന്റിംഗ്. സുജിത് തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഉയരത്തില്‍ നിന്ന് നോക്കിയാല്‍ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്.

വീഡിയോ ‘ഹായ് ചേട്ടാ’ എന്ന ക്യാപ്ഷനോടെ സഞ്ജു സാംസണെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ഔദ്യോഗിക അക്കൗണ്ടുകള്‍ മെന്‍ഷന്‍ ചെയ്താണ് പോസ്റ്റ് ചെയ്തത്. ആവേശം എന്ന ചിത്രത്തിലെ ‘ആഹാ അര്‍മാദം’ എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്.

Also read:നാലുവര്‍ഷ ബിരുദ പ്രോഗ്രാം : എല്ലാ അധ്യാപക-അനധ്യാപക സംഘടനകളും പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തതായി മന്ത്രി ഡോ. ആര്‍ ബിന്ദു

എന്തായാലും സംഭവം സഞ്ജുവിന്റെ ശ്രദ്ധയിലും പെട്ടു. അദ്ദേഹം കമന്റുമായയെത്തി. ‘എട മോനെ… സുജിത്തേ…’ സഞ്ജു വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം തന്നെ 1.4 മില്ല്യണ്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി ആരാധകരാണ് സഞ്ജുവിന്റെ കമന്റിന് മറുപടിയുമായി എത്തിയത്.

12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും 16 പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ് സഞ്ജുവിന്റെ രാജസ്ഥാന്‍. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും താരത്തിന്റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണാണിത്. 12 മത്സരങ്ങളില്‍ നിന്ന് 456 റണ്‍സുമായി സീസണിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാമതാണ് സഞ്ജു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News