മസിൽ കാണിച്ചുള്ള സെലിബ്രേഷൻ; രഹസ്യം വെളിപ്പെടുത്തി സഞ്ജു

sanju samson

ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ കന്നി ഇന്റർനാഷണൽ ടി20 സെഞ്ച്വറികുറിച്ചതിനുശേഷം സഞ്ജു തന്റെ ട്രേഡ് മാർക്ക് മസിൽ കാണിച്ചുള്ള സെലിബ്രേഷൻ നടത്തിയിരുന്നു. ഇപ്പോൾ തന്റെ സെലിബ്രേഷനു പിന്നിലെ  രഹസ്യം വെളിപ്പെടുത്തുകയാണ് സഞ്ജു. തിരുവനന്തപുരത്ത് നടന്ന പ്രെസ്മീറ്റിലാണ് സഞ്ജു മനസ്സുതുറന്നത്.

Also Read: ‘സെഞ്ചുറി ലൈഫ് ടൈം മെമ്മറി,ആ ഹൈലൈറ്റ്സ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു’; സഞ്ജു സാംസൺ

90 ഒക്കെ എത്തുമ്പോൾ സ്വാഭാവികമായും നമ്മൾ ആലോചിക്കും സെഞ്ച്വറി അടിക്കുമ്പോൾ എന്താണ് കാണിക്കേണ്ടത് എന്ന്. ഞാൻ മസിൽ കാണിച്ചതല്ല ഞാൻ സെഞ്ച്വറി കാണിച്ചിട്ട് ബാറ്റ് ഉയർത്തികാണിച്ചപ്പോൾ ഡ്രെസിങ് റൂമിൽ നിന്ന് ടീം മേറ്റ്സ് കാണിച്ച് മസിൽ കാണിക്കാൻ അതങ്ങനെ കാണിച്ച് പോയതാണ്.

Also Read: പോരാട്ടത്തിന് അവസാനമില്ല വിശ്രമവും, സെഞ്ച്വറി തിളക്കവുമായി സഞ്ജു ഇനി രഞ്ജി ട്രോഫിയിൽ

അത്ര വലിയ മസിൽ ഒന്നുമില്ല എനിക്ക്. പക്ഷെ ഞാൻ കാണിക്കാൻ ഉദ്ദേശിക്കുന്ന കാര്യം എന്താണെന്നാൽ. നമ്മുടെ ലൈഫിൽ പല ചലഞ്ചസും ഉണ്ടാകുമ്പോഴും വീണ്ടും മുന്നോട്ട് വന്ന് എനിക്ക് നന്നായിട്ട് ചെയ്യാൻ പറ്റും എന്ന മെന്റെൽ സ്ട്രെങ്ത് എനിക്കുണ്ടെന്നാണ്, ഞാൻ മസിൽ കാണിക്കുന്നലതിലൂടെ ഉദ്ദേശിക്കുന്നത്. അല്ലാതെ എന്റെ മസിൽ വലിയത് എന്നൊന്നും അല്ല സഞ്ജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News