‘വാത്തി ഇവിടെയുണ്ട്’; ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മഹേന്ദ്ര സിംഗ് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ‘വാത്തി ഇവിടെയുണ്ട്’ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയിലാണ് സഞ്ജു ചിത്രം പങ്കുവച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് സഞ്ജു ചിത്രം ഷെയര്‍ ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയത്.

രണ്ട് ടീമുകള്‍ക്കും ആശംസകളുമായി ആരാധകര്‍ രംഗത്തെത്തി. രണ്ട് പേരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പലരും കമന്റ് ചെയ്തു. ഇന്നലെ പോസ്റ്റു ചെയ്ത ചിത്രത്തിന് ഇതിനകം രണ്ട് ലക്ഷത്തിലധികം പേരാണ് റിയാക്ഷന്‍ നല്‍കിയത്.

നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈയാകട്ടെ അഞ്ചാം സ്ഥാനത്തും. രണ്ട് ടീമുകളും ഇതുവരെ മൂന്ന് മത്സരങ്ങള്‍ വീതം കളിച്ചു. ഇതില്‍ രണ്ടെണ്ണം ജയിക്കുകയും ചെയ്തു. കുറഞ്ഞ നെറ്റ് റണ്‍ റേറ്റ് കാരണമാണ് ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News