സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറിയുമായി ഐപിഎല്‍ സീസണിന് തുടക്കമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 55 റണ്‍സെടുത്തതുകൊണ്ടാണ് സഞ്ജുവിന്റെ മാരക എൻട്രി. ഇതോടെ കിംഗ് വിരാട് കോലിയുടെ ബാറ്റിംഗ് റെക്കോര്‍ഡ് പിന്നിലാക്കി ഏറെ മുന്നേറിയിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം.
സണ്‍റൈസേഴ്‌സിനെതിരെ 700 റണ്‍സ് നേടുന്ന ആദ്യ ബാറ്ററാണ് സഞ്ജു സാംസൺ . ഐപിഎല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് ഇപ്പോള്‍ സഞ്ജു സാംസണിന്‍റെ പേരിലാണ് എന്നൊരു പ്രത്യേകത കൂടി ഉണ്ട്. രണ്ടാമതുള്ള വിരാട് കോലിക്ക് 569 റണ്‍സുകളേയുള്ളൂ. മൂന്നാമതുള്ള ഷെയ്‌ന്‍ വാട്‌സണിന് 566 ഉം നാലാമതുള്ള എ ബി ഡിവില്ലിയേഴ്‌സിന് 540 റണ്‍സും അഞ്ചാമന്‍ അമ്പാട്ടി റായുഡുവിന് 540 റണ്‍സുമാണ് ഇതുവരെയുക്ക സ്‌കോറുകൾ. സണ്‍റൈസേഴ്‌സിനെതിരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളുമുണ്ട്.
ഹൈദരാബാദിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റേയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 203 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ യശസ്വി 37 പന്തില്‍ 54ഉം സഞ്ജു 32 പന്തില്‍ 55 റണ്‍സും പേരിലാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here