സഞ്‌ജു ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വരണം; രോഹിതിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റനാകണം: ഹര്‍ഭജന്‍ സിങ്

ഈ ഐപിഎല്ലില്‍ സഞ്ജു സാംസന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസണില്‍ ടീം പ്ലേ ഓഫിനു തൊട്ടരികില്‍ നില്‍ക്കുകയാണ്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തിനു പിന്നാലെ സഞ്ജുവിന്റെ നായക മികവിനെ അഭിനന്ദിച്ച് ഇതിഹാസ സ്പിന്നറും മുന്‍ ഇന്ത്യന്‍ താരവുമായ ഹര്‍ഭജന്‍ സിങ് എത്തിയിരിക്കുകയാണ്.

‘കീപ്പര്‍- ബാറ്റ്സ്മാനെ കുറിച്ചു ഒരു ചര്‍ച്ചയും ആവശ്യമില്ല. സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വരണം. രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ ക്യാപ്നുമാകണം. ക്ലാസ് സ്ഥിരവും ഫോം താത്കാലികവുമാണെന്നതിന്റെ തെളിവാണ് യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ് തെളിയിക്കുന്നത്’- ഹര്‍ഭജന്‍ കുറിച്ചു.

Also Read: ടെലിവിഷന്‍ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി എക്സ്; സ്മാര്‍ട്ട് ടി വികളില്‍ ഉടന്‍ ലഭ്യമാകും
സീസണില്‍ മിന്നും ഫോമിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. മൂന്ന് നോട്ടൗട്ട് ഉള്‍പ്പെടെ എട്ട് കളിയില്‍ 314 റണ്‍സുമായി താരം ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നാലാം സ്ഥാനത്തുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News