സഞ്ജുവിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തണമായിരുന്നു: സുനില്‍ ഗവാസ്കര്‍

മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഏറെ സന്തോഷത്തോടെ ക്രിക്കറ്റ് പ്രേമികള്‍ സ്വാഗതം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ പ്രതിഭയെ ലോക ക്രിക്കറ്റിലെ താരങ്ങള്‍ പലപ്പോ‍ഴും രംഗത്തെത്താറുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു ത‍ഴയപ്പെട്ടപ്പോ‍ഴും സഞ്ജുവിന് വേണ്ടി പലരും വാദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോള്‍ സഞ്ജുവിനെ ടെസ്റ്റ് ടീമില്‍ കൂടി ഉള്‍പ്പെടുത്തണമായിരുന്നെന്ന് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്  സുനില്‍ ഗവാസ്കര്‍. സഞ്ജു ഏകദിന ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. കാരണം, സഞ്ജു വലിയ പ്രതിഭയുള്ള താരമാണ്. അവനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്താമായിരുന്നു. അതിനുള്ള അവസരമാണ് നഷ്ടമായത്.

ALSO READ: മഹാരാജാസ് കോളേജിൽ ചേർന്നത് എങ്ങനെയാണെന്ന് പുറത്ത് പറയാൻ കഴിയില്ല; പ്രീഡിഗ്രി തോറ്റ വയലാർ രവിയുടെ വെളിപ്പെടുത്തൽ

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും യശസ്വി ജയ്‌സ്വാളിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെയും ഗവാസ്കര്‍ ചോദ്യം ചെയ്തു. ഐപിഎല്ലിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും യശസ്വി പുറത്തെടുക്കുന്ന പ്രകടനങ്ങള്‍ അസാമാന്യമാണ്. രാജസ്ഥാന്‍ റോയല്‍സില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും കോച്ച് കുമാര്‍ സംഗക്കാരയുടെയും പൂര്‍ണ പിന്തുണയും അവനുണ്ടായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.

അതുപോലെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ ഇടം ലഭിക്കാതിരുന്ന അര്‍ഷ്ദീപ് സിംഗിനെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കാവുന്ന പേസറാണെന്നും ഗവാസ്കര്‍ പറഞ്ഞു. ഈ മാസം ആദ്യ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കെന്‍റിനായി അരങ്ങേറിയ അര്‍ഷ്ദീപ് നാലു വിക്കറ്റുമായി തിളങ്ങിയിരുന്നു. അവനാണ് ഇന്ത്യന്‍ പേസ് ബൗളിംഗിന്‍റെ ഭാവി. ഐപിഎല്ലില്‍ അവന്‍ കുറച്ച് റണ്‍സൊക്കെ വഴങ്ങിയിരിക്കാം. പക്ഷെ അവനെ ടെസ്റ്റിലുള്‍പ്പെടെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കേണ്ടതായിരുന്നു. കൗണ്ടിയില്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അവന്‍ മികവ് കാട്ടുന്നുമുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. ഇന്ത്യന്‍ ടി20 ടീം അംഗമായ അര്‍ഷ്ദീപിനെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ALSO READ: കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ്പ് ‘കൊക്കോണിക്സ്’ തിരികെവരുന്നു: പുതിയ മോഡലുകള്‍

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News