അർധസെഞ്ച്വറി കഴിഞ്ഞൊരു സഞ്ജുവിന്റെ പടുകൂറ്റൻ സിക്സ്; പതിച്ചത്  മുഖത്ത്   കണ്ണീരോടെ മുഖംപൊത്തി യുവതി–വിഡിയോ

Sanju Samson Six Injury
ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20 യിൽ പ്രോട്ടീസുകളെ മാറി മാറി ബൗണ്ടറി  കടത്തുകയായിരുന്നു സഞ്ജുസാംസണും തിലക് വർമയും. ഇതിനിടയിൽ സഞ്ജു അടിച്ച പടുകൂറ്റൻ സിക്സർ പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്. തുടർച്ചയായ രണ്ടു ഡക്കുകൾക്ക് ശേഷമായിരുന്നു വാണ്ടറേഴ്സിൽ സഞ്ജുവിന്റെ ബാറ്റിങ് വിരുന്ന്.
 ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ 10–ാം ഓവറിലെ ആദ്യ പന്ത് ലോങ് ഓണിനു മുകളിലൂടെ സിക്സർ പായിച്ചാണ് സഞ്ജു തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. തൊട്ടുപുറകെ അടുത്ത പന്തും ഡീപി മിഡ്‌വിക്കറ്റിനു മുകളിലൂടെ ഗാലറിയിലേക്ക് പായിച്ചു എന്നാൽ പന്തു ചെന്നു വീണത് സുരക്ഷാ ജീവനക്കാരന്റെ ദേഹത്തായിരുന്നു.   ജീവനക്കാരന്റെ ദേഹത്ത് കൊണ്ട പന്ത് കുതിച്ച് അടുത്ത് നിന്ന യുവതിയുടെ മുഖത്ത് പതിക്കുകയായിരുന്നു.
കണ്ണീരോടെ നിന്ന യുവതിയുടെ ദൃശ്യം സംപ്രേക്ഷണം ചെയ്തിരുന്നു.  അടുത്ത നിന്ന് ആരോ ഐസ് ക്യൂബ് എത്തിച്ചുകൊടുത്തതും അത് മുഖത്ത് അമർത്തിപിടിച്ച് നിൽക്കുന്ന വതിയുടെയും എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു അന്വേഷിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിൽ ഉടൻ വൈറലാവുകയും ചെയ്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News