തുടർച്ചയായി സഞ്ജുവിന് അവഗണനയോ? തുറന്ന് പറഞ്ഞ് താരം

മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് സഞ്ജു സാംസൺ. ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയാത്തതിന് പിറകെ പ്രതികരണവുമായി സഞ്ജു സാംസൺ എത്തിയിരിക്കുകയാണ്. ‘ഞാന്‍ മുന്നോട്ടു പോകുന്നത് തുടരാനാണ് തീരുമാനിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം പ്രതികരിച്ചത്. പ്രതികരണത്തിനൊപ്പം ഒരു ബാറ്റ് ചെയ്യുന്ന ചിത്രവും ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവച്ചത്.

Also read:ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി; സംഭവം വയനാട്ടില്‍

സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ തുടർച്ചയായി അവഗണിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയവർക്ക് വിശ്രമം നൽകിയിരുന്നു. ആ സാഹചര്യത്തിൽ പോലും സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചില്ല. മാത്രമല്ല തിലക് വര്‍മ്മ, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

Also read:നിങ്ങളാണോ ആ കോടീശ്വരൻ ? അത് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ഇത്തവണത്തെ ലോകകപ്പിനുമുള്ള ടീമുകളിലേക്കും ഏഷ്യന്‍ ഗെയിംസിനും സഞ്ജുവിനെ പരിഗണിച്ചില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയിലും താരത്തെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 22-നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തുടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News