‘പെഹ്‌ല നഷാ’; പാട്ടും പാടി സഞ്ജു സാംസൺ ; വീഡിയോ വൈറൽ

സഞ്ജു സാംസണിന്റെ പാട്ട് ഏറ്റെടുത്ത് ആരാധകർ. സഞ്ജു ‘പെഹ്‌ല നഷാ’ എന്ന ഹിന്ദി ഗാനം പാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർക്കൊപ്പമാണ് സഞ്ജു പാട്ട് പാടിയിരിക്കുന്നത്. ഇരുവരും പാട്ട് പാടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്.

സഞ്ജുവിനെ ചേർത്തുപിടിച്ചുകൊണ്ട് അഭിഷേക് പാട്ട് പാടുന്നതും സഞ്ജു ഇതിൽ പങ്കുചേർന്ന് കൂടെപാടുന്നതും വീഡിയോയിൽ ഉണ്ട്. പിന്തുണച്ച് സഹപ്രവർത്തകരും കൂടെയുണ്ട്. ‘എട മോനെ, സഞ്ജു സാംസൺ’ എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞാണ് സഞ്ജു പാട്ട് അവസാനിപ്പിക്കുന്നത്. യാതൊരു കാര്യവും അസാധ്യമല്ലെന്നും താൻ പാട്ട് പാടിയെന്നും സഞ്ജു പറഞ്ഞു.

also read: സഞ്ജുവിനേക്കാൾ മികച്ച ബാറ്റർ ആയിരിക്കില്ല പന്ത്, പക്ഷേ സഞ്ജുവിനേക്കാൾ മികച്ച വിക്കറ്റ് കീപ്പറാണ് പന്ത്: സുനിൽ ഗവാസ്കർ

സഞ്ജുവിന്റെയും അഭിഷേകിന്റെയും പാട്ട് ഇതിനകം ദശലക്ഷക്കണക്കിനു ഹൃദയങ്ങൾ ആസ്വദിച്ചു കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവും സഞ്ജുവിന്റെ പാട്ടിനോടു പ്രതികരിച്ചിട്ടുണ്ട്.അതേസമയം സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാതിരുന്നത് ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.അതുകൊണ്ടു തന്നെ നിരവധി പേരാണ് ഇത് ബന്ധപ്പെടുത്തി പാട്ടിന്റെ വീഡിയോക്ക് താഴെ കമെന്റുകൾ ഇട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News