അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20; സഞ്ജുവിന്റേത് തകര്‍പ്പന്‍ സ്റ്റംപിങ്; വീഡിയോ

അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20 മത്സരത്തില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ സ്റ്റംപിങ് ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. 13-ാം ഓവറിലെ നാലാം പന്തില്‍ ഇബ്രാഹിം സദ്രാനെയാണ് സഞ്ജു സ്റ്റംപ് ചെയ്യുന്നത്. വാഷിംഗ്ടണ്‍ സുന്ദറായിരുന്നു ബൗളര്‍. സുന്ദറിനെ ക്രീസ് വിട്ട് അടിക്കാനൊരുങ്ങുകയായിരുന്നു സദ്രാന്‍. ഇത് മുന്‍കൂട്ടി കണ്ട സുന്ദര്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കെറിഞ്ഞു. ഏറെ പുറത്തേക്ക് പോയ പന്ത് സഞ്ജു ഏറെ പണിപ്പെട്ട് കയ്യിലൊതുക്കയും ഡൈവിംഗിലൂടെ സ്റ്റംപ് ചെയ്യുകയുമായിരുന്നു.

ALSO READ: എക്‌സാലോജിക് വിഷയം: നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല, ഏത് അന്വേഷണവും നടക്കട്ടെയെന്ന് എകെ ബാലന്‍

അതേസമയം മത്സരത്തിലെ ബാറ്റിംഗിൽ സഞ്ജു ആദ്യ പന്തില്‍ തന്നെ പുറത്തായി. നാല് ഓവറില്‍ മൂന്നിന് 21 എന്ന നിലയില്‍ നില്‍ക്കുമ്പോവാണ് വിക്കറ്റ് വലിച്ചെറിയുന്നത്. പിന്നീട് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജുവിന് ആദ്യ പന്ത് അടിക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 212 റണ്‍സ് നേടി. പിന്നീട് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ന് സ്വന്തമാക്കി. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മൂന്നാം ട്വന്റി 20 നടന്നത്.

ALSO READ: മൂന്ന് മക്കളെയും കൂട്ടി അമ്മ പോയത് കടലിൽ ചാടി ജീവനൊടുക്കാൻ; ജീവൻ തിരിച്ചു പിടിച്ച് കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News