ഇനി ഫീല്‍ഡറായി ക്യാപ്റ്റന്‍സി കൈകാര്യം ചെയ്യാന്‍ സഞ്ജു; വെളിപ്പെടുത്തല്‍ ഇങ്ങനെ!

ഐപിഎല്‍ മെഗാ ലേലത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ടീമിനായി പുതിയൊരു വിക്കറ്റ് കീപ്പര്‍ കൂടി വരുമെന്നാണ് സഞ്ജു എബി ഡി വില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരിച്ചത്. ധ്രുവ് ജുറേലും ഏതാനം മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായിരിക്കുമെന്ന് സഞ്ജു വ്യക്തമാക്കി.

ALSO READ: കടം വീട്ടി തുടങ്ങി ഗയ്‌സ്; കൊമ്പന്മാര്‍ക്ക് മുന്നില്‍ ആടിയുലഞ്ഞ് മുഹമ്മദന്‍സ്

ഇതുവരെ മറ്റെവിടെയും താരം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കരിയറിലെ ഇപ്പോഴത്തെ ഘട്ടത്തില്‍ ജുറേലിന് അങ്ങനൊരു ഉത്തരവാദിത്തം കൂടി നല്‍കുകയാണെന്നും രാജസ്ഥാന്‍ ക്യാപ്റ്റന്‍ പറയുന്നു. മാത്രമല്ല തനിക്കൊപ്പം അദ്ദേഹവും വിക്കറ്റ് കീപ്പറായി അടുത്ത സീസണ്‍ കളിക്കുമെന്നും താരം പറഞ്ഞു. മറ്റൊരു പ്രത്യേകത കൂടി അപ്പോള്‍ സഞ്ജുവിന്റെ ഐപിഎല്‍ അനുഭവത്തില്‍ ഇതോടെ ഉണ്ടാവുകയാണെന്ന പ്രത്യേകതയും ഉണ്ട്.

ALSO READ: എന്റെ കേരളം എത്ര സുന്ദരം… മോടി കൂട്ടി ബീച്ചുകളും! ചാലിയം ബീച്ചിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഒരു ഫീല്‍ഡറായി ഇതുവരെ സഞ്ജു ക്യാപ്റ്റന്‍സി ചെയ്തിട്ടില്ല. അത് വെല്ലുവിളി നിറഞ്ഞതാകാമെന്ന് സഞ്ജു പറയുന്നുണ്ട്. എന്നാലും കുറച്ച് മത്സരങ്ങളില്‍ കീപ്പറാകാന്‍ ജുറേലിനോട് പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. 2021ല്‍ രാജസ്ഥാന്‍ ടീമിലെത്തിയ ജുറേല്‍ കഴിഞ്ഞ സീസണില്‍ വമ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. ഇതോടെ വരുന്ന സീസണില്‍ പതിനാല് കോടി മുടക്കിയാണ് ടീം നിലനിര്‍ത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News