പോരാട്ടത്തിന് അവസാനമില്ല വിശ്രമവും, സെഞ്ച്വറി തിളക്കവുമായി സഞ്ജു ഇനി രഞ്ജി ട്രോഫിയിൽ

sanju samson

ബം​ഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിനു ശേഷം സഞ്ജു സാംസൺ ഇനി രഞ്ജി ട്രോഫിയിൽ കളിക്കും. രഞ്ജി ട്രോഫിക്കുള്ള കേരള ടീം ക്യാംപിനൊപ്പം സഞ്ജു കഴിഞ്ഞ ദിവസം ചേർന്നു. 18 മുതൽ ബെംഗളൂരുവിൽ നടക്കുന്ന കേരളത്തിന്റെ രണ്ടാം മത്സരത്തിൽ സഞ്ജു കേരളത്തിന്റെ വജ്രായുധമാകും. സഞ്ജുവിനെ കൂടാതെ ഫാസ്റ്റ്ബോളർ എൻ.പി. ബേസിലും ടീമിൽ എത്തിയിട്ടുള്ളതും കേരളത്തിന് കൂടുതൽ കരുത്തേകും. അലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കർണാടകയാണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം മത്സരത്തിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും.

ALSO READ: പിക്കപ്പ് വാൻ ഡ്രൈവറുമായുള്ള വാക്ക്തർക്കം ചോദ്യം ചെയ്യാൻ ​ഗുണ്ടാസംഘമെത്തി, സിനിമാ പ്രവർത്തകർക്ക് തൊടുപുഴയിൽ ക്രൂര മ‍ർദ്ദനം

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സച്ചിൻ ബേബി നയിക്കുന്ന കേരള ടീം നേരത്തെ പഞ്ചാബിനെതിരെ എട്ടു വിക്കറ്റ് വിജയം നേടിയിരുന്നു. പുതിയ സാഹചര്യത്തിൽ സഞ്ജു ടീമിൽ തിരിച്ചെത്തിയതോടെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്തിരിക്കേണ്ടിവരും.
മയങ്ക് അഗർവാൾ നയിക്കുന്ന കർണാടക ടീമിൽ, ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാൽ എന്നിവരാണ് പ്രധാന താരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration