ജോസേട്ടാ കുറച്ചു നേരം ഇരുന്നു നോക്കാം ചിലപ്പോ ബിരിയാണി കിട്ടിയാലോ?

ഐ പി എല്ലിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ സഞ്ജു സാംസണും ടീമും പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഈ സാഹചര്യത്തില്‍ സഞ്ജു തന്റെ ഇന്‍സ്ടാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് കൊടുത്ത ക്യാപ്ഷനാണ് എല്ലാവരെയും പൊട്ടിച്ചിരിപ്പച്ചത്.

ജോസ് ബട്ട്‌ലറും, ചഹലും, സഞ്ജുവും ഗ്രൗണ്ടില്‍ ഇരിക്കുന്ന ഫോട്ടോയുടെ ക്യാപ്ഷന്‍ ‘ജോസേട്ടാ കുറച്ചു നേരം ഇരുന്നു നോക്കാം ചെലപ്പോ ബിരിയാണി കിട്ടിയാലോ?’ എന്നാണ് നിരവധി കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

നിര്‍ണായക മത്സരത്തില്‍ വിജയം കണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്കു മുന്നിലെത്താന്‍ രാജസ്ഥാന് കഴിഞ്ഞിട്ടില്ല. ആര്‍സിബിക്കു മുന്നില്‍ കയറാന്‍ പഞ്ചാബിനെതിരെ രാജസ്ഥാന് 18.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നു. ഇനി അവസാന മത്സരത്തില്‍ ആര്‍സിബി കുറഞ്ഞത് ആറു റണ്‍സിനെങ്കിലും തോറ്റാല്‍ രാജസ്ഥാന് മുന്നില്‍ കയറാം. മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെയുള്ള ടീമുകളുടെ പ്രകടനവും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് നിര്‍ണായകമാകും. അതിനിടെ രാജസ്ഥാനെതിരായ തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.

പഞ്ചാബ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് രാജസ്ഥാന്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ബട്‌ലറിനെ നഷ്ടപ്പെടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ അര്‍ധസെഞ്ചറിയാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. പടിക്കല്‍ 30 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 51 റണ്‍സെടുത്തു.36 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 50 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News