സഞ്‌ജു ഔട്ടല്ല; ഐപിഎല്‍ അംപയറിങ് വളരെ മോശം; ആരോപണവുമായി ആരാധകര്‍

ഇന്നലെ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച പോരാട്ടമാണ് കൈവരിച്ചത്. 220ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായാണ് മലയാളി താരം തകര്‍ത്തടിച്ചത്. എന്നാല്‍ സഞ്ജുവിന്റെ വിക്കറ്റ് വിവാദത്തിലായിരിക്കുകയാണ് ഇപ്പോള്‍.

46 പന്തില്‍ നിന്ന് ആറ് സിക്‌സും 8 ഫോറുകളും സഹിതമാണ് സഞ്ജു 86 റണ്‍സെടുത്തത്. മുകേഷ് കുമാറിന്റെ പന്തില്‍ ഷായ് ഹോപ്പ് സഞ്ജുവിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഈ ക്യാച്ചിനെ ചൊല്ലി വലിയ വിവാദവും ഉടലെടുത്തു. ഷായ് ഹോപ്പിന്റെ കാല്‍ ബൌണ്ടറി ലൈനില്‍ തട്ടിയോ എന്ന സംശയം രാജസ്ഥാന്‍ ക്യാമ്പിലുണ്ടായിരുന്നു. തേര്‍ഡ് അമ്പയര്‍ ഇക്കാര്യം പരിശോധിച്ച് ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം റിവ്യൂ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടത്. രാജസ്ഥാന്‍ കോച്ച് സംഗക്കാര ഉള്‍പ്പെടെ ഹോപ്പിന്റെ കാല്‍ ബൌണ്ടറി ലൈനില്‍ തട്ടിയെന്ന് വാദിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമകള്‍ അടക്കം സഞ്ജുവിനോട് കയറിപ്പോകാന്‍ ആവശ്യപ്പെടുന്നതും കാണാമായിരുന്നു.

Also Read: എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി; രാജ്യവ്യാപകമായി പണിമുടക്കി ക്യാബിൻ ക്രൂ ജീവനക്കാർ

വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് നല്ല തുടക്കമായിരുന്നില്ല. രണ്ടാം പന്തില്‍ തന്നെ യശ്വസി ജയ്‌സ്വാളിന്റെ (4) വിക്കറ്റ് വീണു. ജോസ് ബട്ട്‌ലറാകട്ടെ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുകയും ചെയ്തു. സഞ്ജു സാംസണ്‍ മികച്ച ഷോട്ടുകളുമായി റണ്‍ നിരക്ക് താഴാതെ കാത്തുകൊണ്ടിരുന്നു. 17 പന്തില്‍ 19 റണ്‍സെടുത്ത് ബട്ട്‌ലര്‍ മടങ്ങി. പിന്നീട് റയാന്‍ പരാഗുമൊത്തായിരുന്നു സഞ്ജുവിന്റെ രക്ഷാപ്രവര്‍ത്തനം. 28 പന്തില്‍ സഞ്ജു അര്‍ധസെഞ്ച്വറി തികച്ചു. മറുവശത്ത് പരാഗും തകര്‍പ്പനടികള്‍ തുടങ്ങിയതോടെ മത്സരം രാജസ്ഥാന്റെ വരുതിയിലായി. എന്നാല്‍ 22 പന്തില്‍ മൂന്ന് സിക്‌സര്‍ സഹിതം 27 റണ്‍സെടുത്ത പരാഗിനെ റാസിഖ് സലാം ബൗള്‍ഡാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News