സഞ്ജു സാംസണ്‍ ഓപണിങ് ഇറങ്ങുമോ? പേസറുടെ അരങ്ങേറ്റമുണ്ടാകുമോ? ടി20യില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

samson-rana

ഇന്ത്യക്കെതിരെ ആശ്വാസജയം തേടി ബംഗ്ലാദേശ് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. രണ്ടാം ടി20യില്‍ നിറംമങ്ങിയ സഞ്ജു സാംസണെ ഓപണിങ് ഇറക്കുമോയെന്നാണ് ഫാന്‍സ് ഉറ്റുനോക്കുന്നത്. സാംസണ്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമോയെന്ന് വരെ സംശയമുള്ള ഘട്ടത്തിലാണിത്.

Also Read: ടി-20; ഇന്ത്യ – ബംഗ്ലാദേശ് മൂന്നാം മത്സരം ഇന്ന് നടക്കും

പേസര്‍ ഹര്‍ഷിത് റാണ ആദ്യ ഇലവനിലുണ്ടാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരമാകുമിത്. അങ്ങനെ വന്നാല്‍ രവി ബിഷ്‌ണോയ്, അര്‍ശദീപ് സിങ് എന്നിവര്‍ക്കൊപ്പം റാണയും പേസര്‍ നിരയിലുണ്ടാകും.

നല്ല ഫോമിലുള്ള അഭിഷേക് ശര്‍മ തന്നെ ഓപണിങിനുണ്ടാകും. സൂര്യകുമാര്‍, റിയാന്‍ പരാഗ്, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ മധ്യനിരയിലുണ്ടാകും. കൂട്ടിന് ഓള്‍ റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ബാറ്റിങില്‍ മികച്ച സംഭാവനകളര്‍പ്പിക്കും. ടെസ്റ്റിന് പുറമെ ടി20 പരമ്പരയും ഇന്ത്യ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News