അതല്ല… ഇതാണ് ഇപ്പോള്‍ പ്രധാനം: സഞ്ജുവിന്റെ കിടിലന്‍ മറുപടി ഇങ്ങനെ

അമേരിക്കയിലും വെസ്റ്റ് ഇന്റീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. ഐപിഎല്‍ 2024 മികച്ച ഫോമിലുള്ള താരം ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിക്കുമെന്ന് ഉറപ്പിച്ചിരുന്നു ആരാധകര്‍. ഇപ്പോള്‍ സഞ്ജു ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ എത്തുമോ, ബാറ്റിംഗ് ഏത് സ്ഥാനത്താവും എന്നീ ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. ഒടുവില്‍ ചോദ്യം നേരെ സഞ്ജുവിന്റെ മുന്നില്‍ തന്നെ എത്തിപ്പോഴാണ് നല്ല കിടിലന്‍ മറുപടി താരം നല്‍കിയത്.

ALSO READ:   നിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് കാനഡ, ചിത്രങ്ങള്‍ പുറത്തുവിട്ടു

ലോകകപ്പില്‍ അഞ്ചാം നമ്പര്‍ സ്ഥാനത്താണോ ബാറ്റ് ചെയ്യുക എന്ന ചോദ്യമാണ് താരത്തിന് നേരിടേണ്ടി വന്നത്. എന്നാല്‍ വളരെ ബുദ്ധിപൂര്‍വം തന്നെ അദ്ദേഹം മറുപടി നല്‍കി. ഇതൊരു കുടുക്കുന്ന ചോദ്യമാണെന്ന് പറഞ്ഞ സഞ്ജു, ഐപിഎല്‍ കിരീടം നേടുന്നതാണ് ഇപ്പോള്‍ പ്രധാനം. ഈയൊരു ലക്ഷ്യത്തില്‍ മാത്രമേ താരങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുള്ളൂ എന്നും വ്യക്തമാക്കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് താരം.

ALSO READ:  ‘സ്വന്തം പണമുപയോഗിച്ച് തെരഞ്ഞടുപ്പില്‍ മത്സരിച്ചോയെന്ന് നേതൃത്വം’; മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്ക് കത്തയച്ച് പിന്മാറിയ സ്ഥാനാര്‍ത്ഥി

ഐപിഎല്ലില്‍ വണ്‍ഡൗണായാണ് ബാറ്റ് ചെയ്യുന്നത് എങ്കിലും ലോകകപ്പില്‍ ആ സ്ഥാനത്ത് സഞ്ജു സാംസണെ ഇറക്കാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ പോലും അഭിപ്രായപ്പെടുന്നത്. വിരാട് കോലി മൂന്നും സൂര്യകുമാര്‍ യാദവ് നാലും സ്ഥാനങ്ങളില്‍ സ്ഥിരമായി ബാറ്റ് ചെയ്യുന്നവരാണ്. നിലവില്‍ സഞ്ജുവിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk